 
കൂത്താട്ടുകുളം: സർക്കാർ നൽകിയ വാക്ക് പാലിക്കുക, ശമ്പളം കൃത്യമായി നൽകുക, ഡി.എ കുടിശിഖ അനുവദിക്കുക, രാഷ്ട്രീയ പകപോക്കൽ നടപടികൾ അവസാനിപ്പിക്കുക, കൂത്താട്ടുകുളം ഡിപ്പോയോടുള്ള അവഗണന അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച കെ.എസ്.ആർ.ടി.സി കൂത്താട്ടുകുളം ഡിപ്പോയിൽ ടി.ഡി.എഫ് സത്യാഗ്രഹ സമരം നടത്തി. ഐ.എൻ.ടി.യു.സി ജില്ലാ ട്രഷറർ ജിൻസ് വി. സ്‌കറിയ സമരം ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ജോഷി പീറ്റർ അദ്ധ്യക്ഷനായി. അഭിജിത്ത് കുമാർ, കെ.ഒ. ബിജു, വി.കെ. സജീവ്, ബി. അജികുമാർ തുടങ്ങിയവർ പ്രസംഗിച്ചു.