കൂത്താട്ടുകുളം: വ്യാപാരി വ്യവസായി സമിതി കൂത്താട്ടുകുളം യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ നാളെ ലേബർ രജിസ്ട്രേഷൻ ക്യാമ്പ് നടക്കും. രാവിലെ 10 മുതൽ 3 മണി വരെ വ്യാപാരി വ്യവസായി സമിതി ഓഫീസിലാണ് ക്യാമ്പ്. രജിസ്ട്രേഷൻ പുതുക്കാൻ മുൻ വർഷത്തെ ലേബർ രജിസ്ട്രേഷന്റെ പകർപ്പ് കൊണ്ടുവരണം. പുതിയ രജിസ്ട്രേഷന് വ്യാപാര ലൈസൻസ് കോപ്പി അല്ലെങ്കിൽ ഫീസ് അടച്ച രസീത്, തൊഴിലാളികളുടെ വിവരങ്ങൾ എന്നിവ ഹാജരാക്കണം. ഫോൺ: 92070 50415.