മൂവാറ്റുപുഴ: പൊതു വിദ്യാഭ്യാസ വകുപ്പിന്റെ ഹയർ സെക്കൻഡറി വിഭാഗം കരിയർ ഗൈഡൻസ് ആൻഡ് അഡോൾസെന്റ് കൗൺസലിംഗ് സെൽ മൂവാറ്റുപുഴ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാർത്ഥികൾക്കായി ഹയർ സ്റ്റഡി എക്സ്പോ 'ദിശ 2024' സെന്റ് അഗസ്റ്റിൻസ് ഗേൾസ് ഹയർസെക്കൻഡറി സ്കൂളിൽ ഈ മാസം നാളെയും മറ്റന്നാളുമായി നടക്കും. നാളെ രാവിലെ 11ന് മുനിസിപ്പൽ ചെയർമാൻ പി.പി. എൽദോസ് എക്സ്പോ ഉദ്ഘാടനം ചെയ്യും. 28 ഹയർസെക്കൻഡറി വിദ്യാലയങ്ങളിലെ 3,000ത്തോളം വിദ്യാർത്ഥികളും അദ്ധ്യാപകരും എക്സ്പോയിൽ പങ്കെടുക്കും.