മൂവാറ്റുപുഴ: മൂവാറ്റുപുഴ ഇ.സി.എച്ച്‌.എസ് ബെനഫിഷ്യറി ട്രസ്റ്റ് എട്ടാം വാർഷിക പൊതുയോഗവും ചാരിറ്റി പ്രവർത്തനത്തിന്റെ ഉദ്ഘാടനവും ശനിയാഴ്ച രാവിലെ 10ന് മൂവാറ്റുപുഴ നിർമല പബ്ലിക് സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. വിമുക്തഭടന്മാരുടെയും അവരുടെ കുടുംബാംഗങ്ങളുടെയും ചികിത്സ സൗകര്യത്തിനായി മൂവാറ്റുപുഴയിൽ സ്വന്തമായി സ്ഥലം വാങ്ങി പ്രസിഡന്റ് ഒഫ് ഇന്ത്യക്ക് കൈമാറിയ ഒരേയൊരു വിമുക്തഭട കൂട്ടായ്മ ആണ് ഇ.സി.എച്ച്‌.എസ് ബെനഫിഷ്യറി ട്രസ്റ്റ്. സ്റ്റേഷൻ കമാൻഡർ കൊച്ചി ബ്രിഗേഡിയർ എം.പി. സലിൽ ചടങ്ങ് ഉദ്ഘാടനം ചെയ്യും. ട്രസ്റ്റ് ചെയർമാൻ വെറ്ററൻ വിംഗ് കമാൻഡർ ബി.എസ്. നായർ (റിട്ട.) അദ്ധ്യക്ഷത വഹിക്കും.