soma
എറണാകുളം ഭാരതീയ വിദ്യാഭവൻ സംഘടിപ്പിച്ച ചടങ്ങിൽ ഐ.എസ്.ആർ.ഒ ചെയർമാൻ ഡോ. എസ് സോമനാഥ് പ്രഭാഷണം നടത്തുന്നു. മീന വിശ്വനാഥൻ, പ്രൊഫ. ഡോ. അമ്പാട്ട് വിജയകുമാർ, വേണുഗോപാൽ സി. ഗോവിന്ദ്, ഇ. രാമൻകുട്ടി, കെ. ശങ്കരനാരായണൻ എന്നിവർ സമീപം

കൊച്ചി: പരാജയങ്ങളിൽ നിന്നുള്ള പാഠങ്ങളാണ് ബഹിരാകാശ ഗവേഷണങ്ങളിലും ദൗത്യങ്ങളിലും ഇന്ത്യയ്ക്ക് വിജയങ്ങൾ സമ്മാനിച്ചതെന്ന് ഐ.എസ്.ആർ.ഒ ചെയർമാൻ ഡോ. എസ്. സോമനാഥ് പറഞ്ഞു. ഭാരതീയ വിദ്യാഭവനിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

അമേരിക്ക ചന്ദ്രനിൽ കാലുകുത്തുമ്പോൾ ഇന്ത്യ തുമ്പയിൽനിന്ന് ചെറിയ റോക്കറ്റുകൾ അയച്ചു തുടങ്ങിയിട്ടേയുള്ളു. നാസയുമായി ഉൾപ്പെടെ തോളോടുതോൾ ചേർന്നുനിൽക്കുന്ന അവസ്ഥയിലേക്ക് ഐ.എസ്.ആർ.ഒ വളർന്നു. സ്വപ്നം കാണുകയും പ്രവർത്തിക്കുകയും ചെയ്താൽ എന്തും നേടിയെടുക്കാൻ സാധിക്കുന്നവിധം സമ്പന്നമാണ് ഇന്ത്യയെന്ന് അദ്ദേഹം പറഞ്ഞു. ഭാരതീയ വിദ്യാഭവൻ കൊച്ചി കേന്ദ്ര ചെയർമാൻ വേണുഗോപാൽ സി. ഗോവിന്ദ് അദ്ധ്യക്ഷനായി.

വൈസ് ചെയർമാൻ പ്രൊഫ. ഡോ. അമ്പാട്ട് വിജയകുമാർ, സെക്രട്ടറി കെ. ശങ്കരനാരായണൻ, ഡയറക്ടർ ഇ. രാമൻകുട്ടി, ചീഫ് പ്രോഗ്രാം കോ ഓർഡിനേറ്റർ മീന വിശ്വനാഥൻ എന്നിവർ പങ്കെടുത്തു.