തൃപ്പൂണിത്തുറ: ഉദയംപേരൂർ സുന്നഹദോസ് പള്ളിയിൽ വിശുദ്ധ ഗർവാസീസിന്റെയും പ്രോത്താസീസിന്റെയും തിരുനാളിന് ഇന്ന് കൊടിയേറും. വൈകിട്ട് 5.45ന് ആഘോഷമായ കുർബാന, നൊവേന, തുടർന്ന് വികാരി ഫാ. ജോർജ് മാണിക്കത്താൻ കൊടിയേറ്റും. നാളെ രാവിലെ 6.15ന് കുർബാന, വൈകിട്ട് 5.30ന് പൊതുആരാധന, ദിവ്യകാരുണ്യ പ്രദക്ഷിണം. ശനിയാഴ്ച രാവിലെ 6.15ന് കുർബാന, വൈകിട്ട് 5.30ന് രൂപം എഴുന്നള്ളിച്ച് വയ്ക്കൽ, ആഘോഷമായ കുർബാന, തുടർന്ന് തൈക്കാട്ട് പള്ളിയിലേക്ക് പ്രദക്ഷിണം. പ്രധാന തിരുനാൾ ദിനമായ ഞായറാഴ്ച രാവിലെ 6.30നും 8.45നും കുർബാന തുടർന്ന് ഇരട്ട സഹോദരങ്ങളെ ആദരിക്കൽ. 10ന് ആഘോഷമായ തിരുനാൾ കുർബാന. വൈകീട്ട് 5.30 ന് കുർബാന തുടർന്ന് രൂപം എടുത്തുവയ്ക്കൽ.

തിരുനാൾ ചടങ്ങുകൾക്ക് വികാരി ഫാ. ജോർജ് മാണിക്കത്താൻ, കൈക്കാരന്മാരായ വർക്കി തോമസ് പറപ്പിള്ളിൽ, എ.ടി. ജോസഫ് അറക്കത്താഴത്ത് എന്നിവർ നേതൃത്വം നൽകും.