school
പായിപ്ര സർക്കാർ യു.പി സ്കൂളിൽ ജൈവ പച്ചക്കറിക്കൃഷി കൃഷി ഓഫീസർ എ.എം. ഷാനവാസ് ഉദ്ഘാടനം ചെയ്യുന്നു

മൂവാറ്റുപുഴ: കുട്ടികളിൽ കാർഷിക സംസ്കാരവും പച്ചക്കറി കൃഷിയെക്കുറിച്ച് അവബോധവും സൃഷ്ടിക്കുന്നതിനായി പായിപ്ര സർക്കാർ യു.പി സ്കൂളിൽ ജൈവ പച്ചക്കറി കൃഷിക്ക് തുടക്കമായി. കൃഷി ഓഫീസർ എ.എം. ഷാനവാസ് തൈ നട്ട് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് നിസാർ മീരാൻ അദ്ധ്യക്ഷനായി. ക്ലാസ് കാബേജ്, കോളിഫ്ലവർ, ചീര, മുളക്, തക്കാളി തുടങ്ങിയ ഇനങ്ങളാണ് കൃഷി ചെയ്യുന്നത്. പി.ടി.എ വൈസ് പ്രസിഡന്റ് ഷാജഹാൻ പേണ്ടാണം, ഹെഡ്മിസ്ട്രസ് വി.എ. റഹീമ ബീവി, മാതൃസംഗം ചെയർപേഴ്സൺ ഷെമീന ഷഫീഖ്, അംഗങ്ങളായ ഷീജ പീറ്റർ, ജലജ രതീഷ്, ബി.എം. തസ്നിം, സുമി ബിജു, അദ്ധ്യാപകനായ കെ.എം, നൗഫൽ എന്നിവർ നേതൃത്വം നൽകി.