ആലുവ: എടത്തല എം.ഇ.എസ് എം.കെ. മക്കാർപിള്ള കോളേജ് ഫോർ അഡ്വാൻസ്ഡ് സ്റ്റഡീസ്, ഡിപ്പാർട്ട്മെന്റ് ഒഫ് മാനേജ്മെന്റിന്റെ നേതൃത്വത്തിൽ 'റൺഫിനിറ്റി മിനി മാരത്തൺ സീസൺ-2' നവംബർ ഒമ്പതിന് നടക്കും. പൊതുജനങ്ങളിൽ ആരോഗ്യം, ശാരീരികക്ഷമത, സാമൂഹിക ഇടപെടൽ എന്നിവ പ്രോത്സാഹിപ്പിക്കുകയും അവബോധം സൃഷ്ടിക്കുകയും ചെയ്യുക, സമാഹരിക്കുന്ന തുക രോഗീപരിചരണത്തിനായി നൽകുക എന്നീ ലക്ഷ്യത്തോടെയാണ് മിനി മാരത്തൺ നടത്തുന്നത്.

രാവിലെ ആറിന് കോളേജിൽ നിന്നാരംഭിക്കുന്ന മിനി മാരത്തൺ എം.ഇ.എസ് സ്വാശ്രയ കോളേജുകളുടെ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഡോ. റഹിം ഫസൽ ഫ്ലാഗ് ഓഫ് ചെയ്യും. ചൂണ്ടി വഴി ആലുവയിലെത്തി തിരികെ കോളേജിൽ സമാപിക്കുമ്പോൾ പത്ത് കിലോമീറ്റർ പിന്നിടും. പങ്കെടുക്കുന്ന എല്ലാവർക്കും മെഡലും സർട്ടിഫിക്കറ്റും ഉണ്ടാകും. പുരുഷ, വനിതാ വിഭാഗങ്ങളിൽ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനക്കാർക്ക് ക്യാഷ് പുരസ്കാരവും ഉണ്ടാകും. കോളേജ് മാനേജിംഗ് കമ്മിറ്റി ചെയർമാൻ എം. അഹമ്മദ് കുഞ്ഞ്, സെക്രട്ടറി എം.എം. സലിം, പി.കെ.എ. ജബ്ബാർ, ഡോ. ആർ. മുരുകൻ, വി.എം. ലഗീഷ്, അജി ഡാനിയൽ, സി.എം. ഷിജിത, പി.എസ്. ഷഹാന എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

ഫോൺ: 9048782116, 9995326378. ഇ മെയിൽ: runfinity2@gmail.com
രജിസ്ട്രേഷൻ ലിങ്ക്: https://forms.gle/a9Y6kfcfCS14hoWp8