manoj-moothedan
നെടുമ്പാശേരി മേഖല മർച്ചന്റ്സ് വെൽഫയർ ട്രസ്റ്റ് ആരംഭിച്ച പാലിയേറ്റിവ് ഭവൻ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ മനോജ്‌ മൂത്തേടൻ ഉദ്ഘാടനം ചെയ്യുന്നു

നെടുമ്പാശേരി: നെടുമ്പാശേരി മേഖല മർച്ചന്റ്സ് വെൽഫയർ ട്രസ്റ്റ് ആരംഭിച്ച പാലിയേറ്റിവ് ഭവൻ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ മനോജ്‌ മൂത്തേടൻ ഉദ്ഘാടനം ചെയ്തു. വി കെയർ പെയിൻ ആൻഡ് പാലിയേറ്റീവ് സൊസൈറ്റി പ്രസിഡന്റ് സി.പി. തരിയൻ അദ്ധ്യക്ഷനായി. പാറക്കടവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.വി. പ്രതീഷ് മുഖ്യപ്രഭാഷണം നടത്തി. അഗാപ്പെ ഡയഗ്നോറ്റിക്സ് സീനിയർ വൈസ് പ്രസിഡന്റ് എൽദോസ് എം. ജോർജ്, കെ.ബി. സജി, ഷാജു സെബാസ്റ്റ്യൻ, എ.വി. രാജഗോപാൽ, ടി.എസ്. മുരളി, പി.കെ. എസ്തോസ്, ജോയ് ജോസഫ്, വി.ഡി. പ്രഭാകരൻ, കെ.ജെ. ഫ്രാൻസിസ്, പി.കെ. അശോക് കുമാർ, പി.പി. ബാബുരാജ്, ബിന്നി തരിയൻ, ഷാജി മേത്തർ, ഷൈജൻ പി. പോൾ, കെ.ജെ. പോൾസൺ, ഷൈബി ബെന്നി, ജിന്നി പ്രിൻസ്, മായ പ്രകാശൻ, ആനി റപ്പായി, ഹേമ അനിൽ എന്നിവർ പ്രസംഗിച്ചു.

പാലിയേറ്റീവ് ഓഫീസിൽ നിന്ന് അംഗങ്ങൾക്ക് വീൽചെയർ, ഓക്സിജൻ കോൺസൻട്രെറ്റർ, ഓക്സിജൻ സിലിണ്ടർ, സർജിക്കൽ കോട്ട്, വാക്കർ, എയർ ബെഡ്, വാട്ടർബെഡ് തുടങ്ങി മുഴുവൻ ഉപകരണങ്ങളും ലഭിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.