p

കൊച്ചി: വിരമിച്ച സമയത്തെ കമ്മ്യൂട്ടേഷനു ശേഷം 15 വർഷം പൂർത്തിയാക്കിയവർക്ക് സാധാരണനിലയ്‌ക്ക് പെൻഷൻ നൽകാൻ ഹൈക്കോടതി ഉത്തരവിട്ടു. കൊല്ലം യുണൈറ്റഡ് ഇലക്ട്രിക്കൽ ഇൻഡസ്ട്രീസ്, കേരള ഇലക്ട്രിക്കൽ ആൻഡ് അലൈഡ് എൻജിനിയറിംഗ് കമ്പനി എന്നിവിടങ്ങളിൽനിന്ന് വിരമിച്ച എട്ടു ജീവനക്കാർ നൽകിയ ഹർജിയിലാണ് ജസ്റ്റിസ് എൻ. നഗരേഷിന്റെ ഉത്തരവ്. 75- 82 വയസുള്ളവരാണ് ഹർജിക്കാർ. ഇവരുടെ പെൻഷൻ അനുവദിക്കാൻ റീജിയണൽ പ്രൊവിഡന്റ് ഫണ്ട് കമ്മിഷണർക്ക് നിർദ്ദേശം നൽകി.
വിരമിക്കുന്ന സമയത്ത് പെൻഷൻ കമ്മ്യൂട്ട് ചെയ്തവരുടെ പെൻഷൻ 15 വർഷം പിന്നിടുമ്പോൾ സാധാരണനിലയിൽ പുനഃസ്ഥാപിക്കണമെന്ന് 1995ലെ പെൻഷൻ സ്കീമിൽ പറയുന്നുണ്ട്. ഈ വ്യവസ്ഥ 2020 മുതലാണ് നടപ്പാക്കിയത്.
ഹർജിക്കാർ പെൻഷൻ കമ്മ്യൂട്ട് ചെയ്യുമ്പോൾ, ഈ വ്യവസ്ഥ ഉണ്ടായിരുന്നില്ല. പിന്നീട് ഭേദഗതിയിലൂടെയാണ് വ്യവസ്ഥ ഉൾപ്പെടുത്തിയത്. ഇതുപ്രകാരം തങ്ങളും സാധാരണ നിലയിലുള്ള പെൻഷന് അർഹരാണെന്നായിരുന്നു ഹർജിക്കാരുടെ വാദം.

മു​ന​മ്പം​ ​ത​ർ​ക്കംച​ർ​ച്ച​ 28​ ​ലേ​ക്ക് ​മാ​റ്റി

തി​രു​വ​ന​ന്ത​പു​രം​:​ ​മു​ന​മ്പം​ ​വി​ഷ​യ​ത്തെ​ക്കു​റി​ച്ച് ​ച​ർ​ച്ച​ ​ചെ​യ്യാ​ൻ​ ​ന​വം​ബ​ർ​ 28​ ​ന് ​ഉ​ച്ച​യ്ക്ക് 12​ ​ന് ​ഉ​ന്ന​ത​ത​ല​ ​യോ​ഗം​ ​ചേ​രും.​ ​നേ​ര​ത്തെ​ 16​ ​ന് ​ച​ർ​ച്ച​ ​ന​ട​ത്താ​നാ​ണ് ​തീ​രു​മാ​നി​ച്ചി​രു​ന്ന​ത്.​ ​എ​ന്നാ​ൽ​ ​മു​ഖ്യ​മ​ന്ത്രി​യു​ടെ​ ​നി​ർ​ദ്ദേ​ശ​പ്ര​കാ​ര​മാ​ണ് 28​ ​ലേ​ക്ക് ​മാ​റ്റി​യ​ത്.​ ​മു​ഖ്യ​മ​ന്ത്രി​ക്ക് ​പു​റ​മെ​ ​മ​ന്ത്രി​മാ​രാ​യ​ ​പി.​രാ​ജീ​വ്,​ ​കെ.​രാ​ജ​ൻ,​ ​വി.​അ​ബ്ദു​റ​ഹ്മാ​ൻ​ ​തു​ട​ങ്ങി​യ​വ​രും​ ​ഓ​ൺ​ലൈ​ൻ​ ​യോ​ഗ​ത്തി​ൽ​ ​പ​ങ്കെ​ടു​ക്കും.

റീ​ൽ​ ​മ​ത്സ​രം


തി​രു​വ​ന​ന്ത​പു​രം​:​ ​ശാ​സ്ത്ര​ ​സാ​ങ്കേ​തി​ക​വി​ദ്യാ​ ​രം​ഗ​ത്തെ​ ​പു​തി​യ​ ​പ്ര​തി​ഭാ​സ​ങ്ങ​ൾ​ ​അ​വ​ത​രി​പ്പി​ക്കാ​ൻ​ ​റീ​ൽ​ ​മ​ത്സ​രം​ ​സം​ഘ​ടി​പ്പി​ച്ച് ​കെ.​പി.​സി.​സി​ ​ശാ​സ്ത്ര​വേ​ദി.​ ​ശാ​സ്ത്ര​ ​സാ​ങ്കേ​തി​ക​ ​രം​ഗ​ത്തെ​ ​പ്ര​തി​ഭാ​സ​ങ്ങ​ൾ,​ ​പു​തി​യ​ ​വി​കാ​സ​ങ്ങ​ൾ​ ​എ​ന്നി​വ​ ​സം​ബ​ന്ധി​ച്ച് ​ആ​ക​ർ​ഷ​ക​മാ​യ​ 59​ ​സെ​ക്ക​ൻ​ഡ് ​ദൈ​ർ​ഘ്യ​മു​ള്ള​ ​റീ​ലു​ക​ളാ​ണ് ​നി​ർ​മ്മി​ച്ച് ​സ​മ​ർ​പ്പി​​​ക്കേ​ണ്ട​ത്.​ ​ഇ​തി​ൽ​ ​വി​ജ​യി​ക​ളാ​വു​ന്ന​വ​ർ​ക്ക് 25000​ ​രൂ​പ​യു​ടെ​ ​സ​മ്മാ​ന​ങ്ങ​ൾ​ ​ന​ൽ​കും.​ ​മ​ത്സ​ര​ത്തി​ൽ​ ​പ​ങ്കെ​ടു​ക്കാ​ൻ​ ​താ​ത്പ​ര്യ​മു​ള്ള​ ​വി​ദ്യാ​ർ​ത്ഥി​ക​ളും​ ​ര​ക്ഷി​താ​ക്ക​ളും​ ​അ​ദ്ധ്യാ​പ​ക​രും​ ​ശാ​സ്ത്ര​വേ​ദി​​​ ​നാ​ളെ​ ​എ​ട്ടി​ന് ​സം​ഘ​ടി​പ്പി​ക്കു​ന്ന​ ​ഓ​ൺ​ലൈ​ൻ​ ​വി​ശ​ദീ​ക​ര​ണ​ ​യോ​ഗ​ത്തി​ൽ​ ​പ​ങ്കെ​ടു​ക്ക​ണം.