library

മൂവാറ്റുപുഴ: ജില്ലാ ലൈബ്രറി കൗൺസിലിന്റെ കേരളം മുന്നോട്ട് ക്യാമ്പയിന്റെ ഭാഗമായി മൂവാറ്റുപുഴ താലൂക്ക് ലൈബ്രറി കൗൺസിലിന്റെ സഹകരണത്തോടെ വാളകം പബ്ലിക് ലൈബ്രറി അങ്കണത്തിൽ 17ന് സംഘടിപ്പിക്കുന്ന കേരളം, ഇന്നലെ ഇന്ന്, നാളെ എന്ന സെമിനാറിന്റെ വിജയത്തിനായി സംഘാടകസമിതി രൂപീകരിച്ചു. വാർഡ് മെമ്പർ പി.പി മത്തായി യോഗം ഉദ്ഘാടനം ചെയ്തു. വാളകം പബ്ലിക് ലൈബ്രറി പ്രസിഡന്റ് കെ.കെ. മാത്തുക്കുട്ടി അദ്ധ്യക്ഷനായി. സംഘാടകസമിതി ഭാരവാഹികളായി പി.പി. മത്തായി (രക്ഷാധികാരി) എം.എ. എൽദോസ് (ചെയർമാൻ), കെ.കെ. മാത്തുകുട്ടി (ജനറൽ കൺവീനർ), എൻ.ജയൻ, കെ.കെ. സന്തോഷ് (കൺവീനർമാർ) പി.കെ. അവറാച്ചൻ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.