sibin-mathew
സിബിൻ മാത്യു

പിറവം: വീട്ടിലേക്കുള്ള യാത്രയ്ക്കിടെ കാർ കാവുങ്കട എടയത്ത് പാലത്തിന് സമീപം പാടത്തേക്ക് മറിഞ്ഞ് യുവാവ് മരിച്ചു. മാമലശേരി ഇടയത്ത് (വാളാടിയിൽ ) പരേതനായ വി.എം. മാത്യുവിന്റെയും ശാന്തയുടെയും മകൻ സിബിൻ മാത്യുവാണ് (കൊച്ചുവാവ 49) മരിച്ചത്. കാറിൽ മറ്റാരുമുണ്ടായിരുന്നില്ല. ചൊവ്വാഴ്ച രാത്രിയാണ് അപകടം. ഉടനെ പിറവത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇടയൻ അഗ്രിഗേറ്റ്സ് പാർട്ണറാണ്. ഭാര്യ : കാക്കനാട് കിളിത്താറ്റിൽ കുടുംബാംഗം മെറിൻ. വിദ്യാർത്ഥികളായ മാത്യു, എബ്രാഹം എന്നിവരാണ് മക്കൾ.