raja
കോൺഫ്ളുവൻസ് 2024 കൊച്ചി രാജഗിരി സ്കൂൾ ഓഫ് എൻജിനിയറിംഗ് ആൻഡ് ടെക്നോളജിയിൽ കേന്ദ്ര സഹമന്ത്രി സുരേഷ്ഗോപി ഉദ്ഘാടനം നിർവഹിക്കുന്നു

കൊച്ചി: കോൺഫ്ളുവൻസ് 2024 കൊച്ചി രാജഗിരി സ്കൂൾ ഓഫ് എൻജിനിയറിംഗ് ആൻഡ് ടെക്നോളജിയിൽ കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി ഉദ്ഘാടനം ചെയ്തു. ഫാ. ബെന്നി നൽക്കര അദ്ധ്യക്ഷനായി. ഐ.എസ്.ആർ.ഒ ചെയർമാൻ ഡോ. എസ്. സോമനാഥ്, ഐ.ബി.എസ് എക്സിക്യുട്ടീവ് ചെയർമാൻ വി.കെ. മാത്യൂസ്, കെ.എം.ആർ.എൽ മാനേജിംഗ് ഡയറക്ടർ ലോക്‌നാഥ് ബഹ്റ, ഇൻഫോപാർക്ക് സി.ഇ.ഒ സുശാന്ത് കുറുന്തിൽ, ഐ.ഒ.സി ചീഫ് ജനറൽ മാനേജർ ഗീതിക വർമ്മ, മിസൈൽ വുമൺ ഡോ. ടെസി തോമസ്, ഫാ. ഡോ. ജോസ് കുറിയേടത്ത്, മുഹമ്മദ് കാസിം, ഫാ. ഡോ. ജെയ്‌സൺ പോൾ മുളേരിക്കൽ, നെസ്റ്റ് ഗ്രൂപ്പ് സി.ഇ.ഒ നസ്നിൻ ജഹാംഗീർ, ഇ.വൈ ഗ്ലോബൽ ഡെലിവറി സർവീസസ് കൊച്ചി ഹെഡ് ബിനോയ് രാജ് , ഡോ. ജേക്കബ് ടി. വർഗീസ്, ബി.പി.സി.എൽ പി.ആർ അഡ്മിൻ ടോം ജോസഫ്, കോഗ്‌നിസെന്റ് കൊച്ചി ഹെഡ് പി.ഐ. സരിത, ഐ.ബി.എം കൊച്ചി എക്‌സിക്യുട്ടീവ് ഡയറക്ടർ വിനോദ് ഖാദർ, ജേക്‌സ് ബിജോയ്, ജനാർദ്ദൻ മണ്ഡൽ, ഡോ. സി.വി. ഹരി, ഡോ. സംഗീത ജമാൽ, അൽനാ ഖലീൽ എന്നിവർ സംസാരിച്ചു.