പറവൂർ: പ്രായപൂർത്തിയാകാത്ത മകളെ ലൈംഗി​കമായി പീഡിപ്പിച്ച കേസിൽ വെളിയത്തുനാട് സ്വദേശിയായ പിതാവിന് പറവൂർ അതിവേഗ പ്രത്യേകകോടതി ട്രിപ്പിൾ ജീവപര്യന്തം ശിക്ഷവിധിച്ചു. ഒന്നരലക്ഷംരൂപ പിഴ അടക്കണം. പിഴത്തുക അതിജീവിതയുടെ പുനരധിവാസത്തിന് നൽകണം.

2022 മേയ് മുതൽ ഒക്ടോബർ വരെയുള്ള ദിവസങ്ങളിൽ വാടക വീടിനകത്തായിരുന്നു പീഡനം. പഠിക്കുന്ന സ്കൂളിലെ കൗൺസിലറോട് പെൺകുട്ടി നടന്ന സംഭവങ്ങൾ പറഞ്ഞു. തുടർന്നാണ് ചെങ്ങമനാട് പൊലീസും പിന്നീട് ആലുവ വെസ്റ്റ് പൊലീസും കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം പൂർത്തിയാക്കിയത്. 14 സാക്ഷികളെ വിസ്തരിച്ചു. 14 രേഖകൾ തെളിവായി ഹാജരാക്കി. പ്രോസി​ക്യൂഷനുവേണ്ടി സ്പെഷ്യൽ പബ്ലിക് പ്രൊസിക്യൂട്ടർ പ്രവിത ഗിരീഷ്‌കുമാർ ഹാജരായി.