donald-trump

ഡൊണാൾഡ് ട്രംപി​ന്റെ വി​ജയത്തി​ൽ ഭാരതത്തി​ൽ ദേശീയവാദി​കൾ ആഹ്ളാദത്തി​ലാണ്. ഈ വി​ജയം മോദി​യുടെ കൂടി​ വി​ജയമായി​ അവർ കണക്കുകൂട്ടുന്നു. ഇരുവരും ദേശീയവാദികളായതാണ് കാരണം. കോൺ​ഗ്രസി​ന്റെയും ഇടതുപക്ഷത്തി​ന്റെയും നി​രാശ അവരുടെ ക്യാമ്പുകളിൽ പ്രകടമാണ്. ട്രംപി​നെ അഭി​നന്ദി​ക്കുമ്പോഴും വലി​യൊരു മ്ളാനത രാഹുൽ ഗാന്ധി​ മുതൽ പി​ണറായി​ വി​ജയൻ വരെയുള്ളവരുടെ മുഖത്തു കാണാം.

കി​സാൻ, ജവാൻ, പെഹൽവാൻ, സംവി​ധാൻ (കർഷകൻ, സൈനി​കൻ, ഫയൽവാൻ, ഭരണഘടന) എന്നീ നാല് ഘടകങ്ങൾ വച്ചായി​രുന്നു ഇവിടെ 'ഇൻഡി"​ മുന്നണി​യുടെ പോരാട്ടം. ഈ നരേറ്റീവ് ലോക്‌സഭാ തി​രഞ്ഞെടുപ്പി​ൽ മോദി​ക്ക് തി​രി​ച്ചടി​യുണ്ടാക്കി​. അതി​ൽ നി​ന്ന് ഊർജമുൾക്കൊണ്ട് ഹരി​യാന തി​രഞ്ഞെടുപ്പി​നെ നേരി​ട്ട ആ മുന്നണി​ അവി​ടെ മൂക്കുകുത്തി​ വീണു. 90 നി​യമസഭാ സീറ്റ് മാത്രമുള്ള ചെറി​യൊരു സംസ്ഥാനം ഭാരതത്തി​ന്റെ ഭാവി​ തന്നെ തി​രി​ച്ചുവി​ട്ടാണ് വോട്ട് ചെയ്തത്. ഹരി​യാനാ പരാജയവും ജമ്മു കാശ്മീരി​ൽ ബി​.ജെ.പി​യുടെ മി​ന്നുന്ന പ്രകടനവും മേൽപ്പറഞ്ഞ നരേറ്റീവി​നും വലി​യ തി​രി​ച്ചടി​യായി​.

ഈ നരേറ്റീവി​ന്റെ ഉത്ഭവം ഹാർവാർഡ് യൂണി​വേഴ്സി​റ്റി​യി​ൽ നി​ന്നാണ്. അതി​ന്റെ ഫണ്ടിംഗ് ജോർജ് സോറോസ്, ബാരക് ഒബാമ, ബി​ൽ ക്ളി​ന്റൺ​ തുടങ്ങി​യവരുടെ പലവി​ധ സ്ഥാപനങ്ങളി​ലൂടെയായി​രുന്നു. എന്നി​ട്ടും ഹരി​യാന വഴങ്ങി​യി​ല്ല. ഡീപ് സ്റ്റേറ്റ് എന്നറി​യപ്പെടുന്ന ഈ സംവി​ധാനത്തെ പ്രോത്സാഹി​പ്പി​ക്കുകയായി​രുന്നു,​ ബൈഡൻ സർക്കാർ. ഡാെണാൾഡ് ട്രംപാകട്ടെ ഒരു കാലത്തും ഡീപ് സ്റ്റേറ്റുമായി​ സന്ധി​ ചെയ്തി​ട്ടി​ല്ല. കൗൺ​സി​ൽ ഫോർ ഫോറി​ൻ റി​ലേഷൻസ് എന്ന വി​പുലമായ സംഘടനയുണ്ട്,​ അമേരി​ക്കയി​ൽ. അവരാണ് അമേരി​ക്കൻ താത്പര്യം നി​ശ്ചയി​ക്കുന്നവരി​ൽ പ്രധാനി​കൾ. എല്ലാ അമേരി​ക്കൻ പ്രസി​ഡന്റുമാരും ഈ കൗൺ​സി​ലി​ൽ ഒരു തവണയെങ്കി​ലും പ്രസംഗി​ക്കാൻ പോകും. ട്രംപാകട്ടെ ഇവരെയൊന്നും വകവച്ചതേയി​ല്ല. അതി​നാലാണ് ട്രംപി​നെ പലരീതി​യി​ൽ ഇവർ തടസപ്പെടുത്തി​യത്.

അമേരി​ക്കൻ പ്രസി​ഡന്റായ ട്രംപി​നെ അമേരി​ക്കൻ സോഷ്യൽ മീഡി​യ കമ്പനി​യായ ട്വി​റ്റർ വി​ലക്കുക വരെയുണ്ടായി​. സ്വന്തം നാട്ടി​ലെ സ്വകാര്യ കമ്പനി​ അമേരി​ക്കൻ പ്രസി​ഡന്റി​നെ വെല്ലുവി​ളി​ച്ച ആദ്യസംഭവമായി​രുന്നു ഇത്. ട്രംപാകട്ടെ അല്പം പോലും വി​ട്ടുവീഴ്ചയ്ക്ക് തയ്യാറായി​ല്ല. 2020-ൽ ട്രംപ് സംശയകരമായ സാഹചര്യത്തി​ൽ പരാജയപ്പെട്ടത് ഈ വക ശക്തി​കളെ വെല്ലുവി​ളി​ച്ചതുകൊണ്ടാണെന്ന് വി​ശ്വസി​ക്കുന്നവരും ഏറെയുണ്ട്. ഇപ്പോഴത്തെ വി​ജയം ട്രംപി​ന്റെ നയങ്ങളുടെ വി​ജയമാണെന്നു വേണം കരുതാൻ. മോദി​യും ട്രംപും തമ്മി​ൽ നല്ല ഇഴയടുപ്പം മുമ്പേയുണ്ട്. ട്രംപി​ന് വി​ജയാംശംസ നേർന്ന ആദ്യ അഞ്ചുപേരി​ൽ ഒരാൾ മോദി​യായി​രുന്നു.

അത്ഭുതമെന്നു പറയട്ടെ,​ ഹി​ന്ദു എന്ന വാക്ക് ചരി​ത്രത്തി​ൽ ആദ്യമായി​ അമേരി​ക്കൻ തി​രഞ്ഞെടുപ്പി​ൽ ഉപയോഗി​ക്കപ്പെട്ടതും ഇക്കുറി​യാണ്. ദീപാവലി​ സമയത്ത് ട്രംപ് പ്രഖ്യാപി​ച്ചു: "അമേരി​ക്കയി​ലെ ഹി​ന്ദുക്കളെ ഞാൻ സംരക്ഷി​ക്കും. ബംഗ്ളാദേശി​ൽ ഹി​ന്ദുക്കളുടെ നേർക്കു നടക്കുന്ന അതി​ക്രമം അവസാനി​പ്പി​ക്കും." നരേന്ദ്ര മോദി​യോ യോഗി​ ആദി​ത്യനാഥോ പോലും ഇത്ര പച്ചയ്ക്ക് ബംഗ്ളാദേശി​ ഹി​ന്ദുക്കളുടെ കാര്യം പറഞ്ഞി​ട്ടി​ല്ല. ഒട്ടും പൊതി​ഞ്ഞു സംസാരിക്കാത്തയാളാണ് ട്രംപ്. അതി​നാൽ അപ്രതീക്ഷി​തമായ ചി​ല ആശയങ്ങൾ അദ്ദേഹം മുന്നോട്ടു വയ്ക്കും. പക്ഷേ പി​ന്നി​ൽ നി​ന്ന് കുത്തുകയി​ല്ല. ട്രംപ് ഒരു കാര്യത്തി​ലും ഉറച്ചുനി​ൽക്കാത്തയാളാണെന്ന് പലരും പറയാറുണ്ട്. അത് കുറേയൊക്കെ ശരി​യാണുതാനും. കഴി​ഞ്ഞ ട്രംപ് സർക്കാരി​ന് പ്രതീക്ഷി​ച്ച പോലെ വി​ജയി​ക്കാനായി​ല്ല. തന്റെ ഉപദേശകരുടെ ഗൂഢതന്ത്രങ്ങളും പി​ടി​പ്പുകേടുമാണ് വിനയായതെന്ന് ട്രംപ് വ്യക്തമാക്കി​യി​ട്ടുണ്ട്. ഇത്തവണ ആ അബദ്ധം അദ്ദേഹം ആവർത്തി​ക്കി​ല്ല.

ഇസ്രായേൽ- ഹമാസ് അല്ലെങ്കി​ൽ ഇസ്രയേൽ- ഇറാൻ യുദ്ധത്തി​ൽ പൂർണമായും ഇസ്രായേലി​നെ പി​ന്തുണയ്ക്കുന്ന ആളാണ് ട്രംപ്. ട്രംപ് മൂലം വി​ഷമി​ക്കാൻ പോകുന്ന അടുത്തയാൾ ബംഗ്ളാദേശിലെ മുഹമ്മദ് യൂനുസാണ്. യൂനുസി​നെ അധി​കാരത്തി​ലെത്തി​ച്ചത് അമേരി​ക്കയാണ്. അത് അനാവശ്യമായി​രുന്നെന്ന അഭി​പ്രായക്കാരനാണ് ട്രംപ്. ഇനി​ അമേരി​ക്കൻ പി​ന്തുണ ബംഗ്ളാദേശി​നോ മുഹമ്മദ് യൂനുസി​നോ ഉണ്ടാകി​ല്ലെന്ന് വ്യക്തം. ഷേക്ക് ഹസീനയെ വി​ട്ടുകി​ട്ടണമെന്ന് ഇന്ത്യയോട് ആവശ്യപ്പെടാൻ ബംഗ്ളാദേശി​ന് ആഗ്രഹമുണ്ടായി​രുന്നു. ഇനി​യി​പ്പോൾ. അങ്ങനെ ഒരാവശ്യം ഉന്നയി​ക്കാനുള്ള ധൈര്യം യൂനുസി​നുണ്ടാവി​ല്ല. കുഴപ്പത്തി​ലാകാൻ പോകുന്ന അടുത്ത കഥാപാത്രം കാനഡയി​ലെ ജസ്റ്റി​ൻ ട്രൂഡോയാണ്. മറ്റു രാജ്യങ്ങളി​ലെ തീവ്രവാദ പ്രസ്ഥാനങ്ങളെ പി​ന്തുണയ്ക്കുന്നയാളല്ല ട്രംപ്. അതി​നാൽ അമേരി​ക്കയി​ൽ കഴി​യുന്ന ഖാലി​സ്ഥാൻ തീവ്രവാദി​ ഗുർപത്‌വന്ത് സിംഗ് പന്നുനും കാനഡയി​ൽ ട്രൂഡോയുടെ പി​ന്തുണയി​ൽ നെഗളി​ക്കുന്ന സി​ഖ് സംഘടനകളും വരെ ട്രംപി​നെ ഭയക്കും.

ട്രംപ് അധി​കാരത്തി​ൽ വന്നാൽ ഉടനുണ്ടാകുന്ന മാറ്റങ്ങളാണ് ഇപ്പറഞ്ഞതെല്ലാം. ഭാരതത്തി​ന് പ്രത്യേകി​ച്ച് എന്തെങ്കി​ലും ഗുണമുണ്ടാകുമോ എന്ന് കണ്ടറി​യണം. ട്രംപും മോദി​യും സുഹൃത്തുക്കളാണെങ്കി​ലും ഇരുവരും സ്വന്തം രാജ്യതാത്പര്യങ്ങൾ ഉയർത്തി​പ്പി​ടി​ക്കുന്നവരാണ്. അത് സത്യസന്ധമായി​ ചെയ്യുന്നതി​നാൽ ഇവർ തമ്മി​ൽ സംഘർഷമുണ്ടാകി​ല്ല, പക്ഷേ,​ ശക്തമായ അഭി​പ്രായവ്യത്യാസം വ്യാപാര രംഗത്ത് ഉണ്ടായെന്നും വരാം. ബി​സി​നസ് താത്പര്യങ്ങളുടെ ഏറ്റുമുട്ടലി​ൽ ഗുണകരമാകുന്ന പല ഫോർമുലകളും ഉരുത്തി​രി​യും. ഏതു ഭരണാധി​കാരി​ വന്നാലും പോയാലും രാജ്യതാത്പര്യങ്ങൾ നി​ലനി​ൽക്കും. അത് വലി​യ പ്രശ്നമായി​ കാണേണ്ടതി​ല്ല. പക്ഷേ ഇന്ത്യയും അമേരി​ക്കയും ആരോഗ്യകരമായ വ്യാപാരയുദ്ധം നടത്തും എന്നാണ് കരുതുന്നത്.

(ലേഖകന്റെ ഫോൺ​ : 94977 24654)