കൊച്ചി: കേന്ദ്ര മത്സ്യസാങ്കേതിക ഗവേഷണ സ്ഥാപനത്തിന്റെ (സിഫ്‌റ്റ്) സഹകരണത്തോടെ കേരളാ സ്വദേശി ശാസ്ത്രപ്രസ്ഥാനം സംഘടിപ്പിക്കുന്ന 31-ാമത് സ്വദേശി ശാസ്ത്ര കോൺഗ്രസ് സിഫ്‌റ്റിൽ ആരംഭിച്ചു. നാളെ സമാപിക്കും.
ഹൈദരാബാദിലെ നാഷണൽ അക്കാഡമി ഒഫ് അഗ്രികൾച്ചറൽ റിസർച്ച് മാനേജ്‌മെന്റ് ഡയറക്ടർ ഡോ.സി.എച്ച്. ശ്രീനിവാസ റാവു ഉദ്ഘാടനം നിർവഹിച്ചു.
സിഫ്‌റ്റ് ഡയറക്ടർ ഡോ. ജോർജ് നൈനാൻ അദ്ധ്യക്ഷനായി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി വൈസ് ചാൻസലർ ഡോ.പി. രവീന്ദ്രൻ വിശിഷ്ടാതിഥിയായി. ഡോ. നികിത ഗോപാൽ, ഡോ. ദിനേശ് സി.എൻ., രാജീവ് സി. നായർ, ഡോ.കെ. മുരളീധരൻ എന്നിവർ സംസാരിച്ചു.
ശാസ്ത്ര കോൺഗ്രസിൽ 14 സെഷനുകളിലായി 200ലധികം പ്രബന്ധങ്ങൾ അവതരിപ്പിക്കും. നാളെ നടക്കുന്ന സമാപന ചടങ്ങിൽ കേന്ദ്ര സഹമന്ത്രി ജോർജ് കുര്യൻ മുഖ്യാതിഥിയാകും.