അങ്കമാലി: 96 കോടി രൂപയുടെ തട്ടിപ്പ് നടത്തിയതിനെ തുടർന്ന് അങ്കമാലി അർബൻ സഹകരണ ബാങ്കിലെ യു.ഡി.എഫ് ഭരണസമിതിയെ പിരിച്ചുവിട്ട് അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയെ നിയമിച്ച കേരള സർക്കാരിന് സി.പി.എം അങ്കമാലി ഏരിയാ കമ്മിറ്റിക്കുവേണ്ടി സെക്രട്ടറി അഡ്വ. കെ.കെ. ഷിബു അഭിനന്ദനം അറിയിച്ചു. സഹകാരികളുടെ പേരിൽ അവരറിയാതെ സംഘം പ്രസിഡന്റായിരുന്ന പി.ടി. പോളും ഭരണ സമിതി അംഗങ്ങളും ലോണെടുത്ത് വൻതോതിൽ പണം തട്ടിയെടുക്കുകയായിരുന്നു. നിക്ഷേപകർക്കൊപ്പം നിന്ന് ഇതുവരെ പ്രക്ഷോഭങ്ങൾ നടത്തിയ സി.പി.എം തുടർന്നും സഹകരണ മേഖലയുടെ സംരക്ഷണത്തിനായി നിലകൊള്ളുമെന്നും എരിയാ സെക്രട്ടറി പ്രസ്താവനയിൽ പറഞ്ഞു.