p

കൊച്ചി: ഹേമ കമ്മിറ്റി ശുപാർശയിൽ സർക്കാരിന്റെ പുതിയ നിയമത്തിൽ സ്ത്രീപക്ഷ നിലപാട് ഉറപ്പാക്കാൻ ഹൈക്കോടതി കരട് നിർദ്ദേശങ്ങൾ നൽകും. ഇതിൽ കോടതിയെ സഹായിക്കാൻ അഡ്വ. മിത സുധീന്ദ്രനെ അമിക്കസ് ക്യൂറിയായി നിയോഗിച്ചു. ജസ്റ്റിസ് എ.കെ. ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് സി.എസ്. സുധ എന്നിവരുൾപ്പെട്ട പ്രത്യേക ബെഞ്ചിന്റേതാണ് നടപടി.

തങ്ങളുടെ നിർദ്ദേശങ്ങൾ തയാറാക്കിയിട്ടുണ്ടെന്ന് ഡബ്ളിയു.സി.സി. അറിയിച്ചു. സിനിമാ തൊഴിലിടങ്ങളിൽ ഹെൽത്ത് സേഫ്റ്റി ആൻഡ് എൻവയൺമെന്റ് ഓഫീസർ അനിവാര്യമാണെന്ന് ഹർജിയിൽ കക്ഷിചേർന്ന കൾച്ചറൽ അക്കാഡമി ഫോർ പീസ് ആവശ്യപ്പെട്ടു. എല്ലാ നിർദ്ദേശങ്ങളും സമർപ്പിക്കാൻ കോടതി നിർദ്ദേശിച്ചു.

മറുപടിക്ക് സർക്കാർ സമയം തേടി. സിനിമാ മേഖലയെ നിയന്ത്രിക്കാൻ പ്രത്യേക നിയമം കൊണ്ടുവരുന്നതിൽ നിർമ്മാതാവ് സജിമോൻ പാറയിലിന്റെ അഭിഭാഷകൻ ആശങ്ക പ്രകടിപ്പിച്ചു. ആശങ്ക വേണ്ടെന്ന് കോടതി വ്യക്തമാക്കി. 21 ന് വീണ്ടും പരിഗണിക്കും.

അന്വേഷണത്തോട് സഹകരണമില്ല


ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ 26 എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തതായി അഡ്വക്കേറ്റ് ജനറൽ കെ. ഗോപാലകൃഷ്ണക്കുറുപ്പ് അറിയിച്ചു. 18 അതിജീവിതകൾ മൊഴി രേഖപ്പെടുത്തുന്നത് ഉൾപ്പെടെ തുടർനടപടികളിൽ നിലപാട് അറിയിക്കാൻ സമയം തേടി.
അഞ്ചുപേർ തുടർ നടപടികൾക്ക് താത്പര്യമില്ലെന്ന് അറിയിച്ചു. മൂന്ന് പേർ ഹേമ കമ്മിറ്റിയിൽ നൽകിയതായി പറയുന്ന മൊഴിയെക്കുറിച്ച് അറിയില്ലെന്നാണ് പറഞ്ഞത്. അതിനാൽ യഥാർത്ഥത്തിൽ മൊഴി നൽകിയത് ആരാണെന്ന് കണ്ടെത്താൻ ശ്രമിക്കുകയാണെന്നും എ.ജി വിശദീകരിച്ചു.
ചില മൊഴികളിലെ പ്രാഥമികാന്വേഷണം എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് നടത്തണമെന്ന് ജോസഫ് എം.പുതുശ്ശേരിക്കായുടെ അഭിഭാഷകൻ വാദിച്ചു. എന്നാൽ സ‌ക്കാരിന്റെ അന്വേഷണ പുരോഗതിയിൽ തൃപ്തി രേഖപ്പെടുത്തിയ കോടതി അന്വേഷണം തുടരട്ടെയെന്ന് നിർദ്ദേശിച്ചു. ഇതിൽ കൂടുതൽ നിർദ്ദേശങ്ങൾ നൽകുന്നില്ല. ഡിസംബർ 31നകം അന്വേഷണം പൂർത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നതായും കോടതി വ്യക്തമാക്കി.

ക​പി​ൽ​ ​സി​ബ​ലി​ന്ഫീ​സാ​യി
കേ​ര​ളം​ ​ന​ൽ​കി​യ​ത് 1.21​ ​കോ​ടി

തി​രു​വ​ന​ന്ത​പു​രം​:​സ്വ​ർ​ണ്ണ​ക്ക​ട​ത്ത് ​കേ​സി​ന്റെ​ ​വി​ചാ​ര​ണ​ ​മാ​റ്റ​ലി​നെ​തി​രെ​യും​ ​ക​ട​മെ​ടു​പ്പ് ​പ​രി​ധി​ ​കേ​ന്ദ്രം​ ​നി​യ​ന്ത്രി​ച്ച​തി​നെ​തി​രെ​യും​ ​സു​പ്രീം​കോ​ട​തി​യി​ൽ​ ​കേ​ര​ള​ത്തി​ന് ​വേ​ണ്ടി​ ​ഹാ​ജ​രാ​യ​ ​അ​ഭി​ഭാ​ഷ​ക​ൻ​ ​ക​പി​ൽ​ ​സി​ബ​ലി​ന് ​ഫീ​സാ​യി​ ​സ​ർ​ക്കാ​ർ​ ​ന​ൽ​കി​യ​ത് 1,​ 21,​ 50,000​ ​രൂ​പ.
സ്വ​ർ​ണ്ണ​ ​ക​ട​ത്ത് ​കേ​സി​ന്റെ​ ​വി​ചാ​ര​ണ​ ​ബം​ഗ​ളു​രു​വി​ലേ​ക്ക് ​മാ​റ്റ​ണ​മെ​ന്ന​ ​ഇ.​ഡി​യു​ടെ​ ​ആ​വ​ശ്യ​ത്തി​നെ​തി​രെ​ ​ഹാ​ജ​രാ​യ​ ​ക​പി​ൽ​ ​സി​ബ​ൽ​ ​ഒ​രു​ ​സി​റ്റിം​ഗി​ന് ​വാ​ങ്ങു​ന്ന​ത് 15.50​ ​ല​ക്ഷം​ ​രൂ​പ.​ ​ഈ​ ​കേ​സി​ൽ​ ​മേ​യ് 7​ ​ന് ​സു​പ്രീം​ ​കോ​ട​തി​യി​ൽ​ ​ഹാ​ജ​രാ​യ​തി​ന് 15.50​ ​ല​ക്ഷം​ ​ന​വം​ബ​ർ​ 5​ന് ​അ​നു​വ​ദി​ച്ചു.​ ​ഒ​ക്ടോ​ബ​ർ​ 10​ ​ന് ​ഇ​തേ​ ​കേ​സി​ൽ​ ​ഹാ​ജ​രാ​യ​തി​ന് 15.50​ ​ല​ക്ഷം​ ​നേ​ര​ത്തേ​ ​അ​നു​വ​ദി​ച്ചി​രു​ന്നു.​ ​ഒ​റ്റ​ ​കേ​സി​ൽ​ ​ര​ണ്ട് ​ത​വ​ണ​യാ​യി​ ​ക​പി​ൽ​സി​ബ​ൽ​ ​വാ​ങ്ങി​യ​ത് 31​ ​ല​ക്ഷം.
സം​സ്ഥാ​ന​ത്തി​ന്റെ​ ​ക​ട​മെ​ടു​പ്പ് ​പ​രി​ധി​യി​ൽ​ ​കേ​ന്ദ്രം​ ​നി​യ​ന്ത്ര​ണം​ ​ഏ​ർ​പ്പെ​ടു​ത്തു​ന്ന​തി​നെ​തി​രെ​ ​സു​പ്രീം​ ​കോ​ട​തി​യി​ൽ​ ​കേ​ര​ളം​ ​ന​ൽ​കി​യ​ ​കേ​സി​ൽ​ ​ക​പി​ൽ​ ​സി​ബ​ലി​ന് 90.​ 50​ ​ല​ക്ഷം​ ​രൂ​പ​യാ​ണ് ​ഫീ​സ് ​കൊ​ടു​ത്ത​ത്.​ ​അ​ഡ്വ​ക്കേ​റ്റ് ​ജ​ന​റ​ലി​ന് 2,40,000​ ​രൂ​പ​യും​ ​ഫീ​സ് ​ന​ൽ​കി.

1,​ 21,​ 50,000​ ​രൂപ
ക​പി​ൽ​സി​ബ​ലി​ന്

2,40,000​ ​രൂപ
അ​ഡ്വ​ക്കേ​റ്റ് ​ജ​ന​റ​ലി​ന്