കൊച്ചി: കേരള കാർട്ടൂൺ അക്കാഡമിയുമായി സഹകരിച്ച് എറണാകുളം വൈ.എം.സി.എ എട്ടുമുതൽ 12-ാം ക്ലാസുവരെയുള്ള കുട്ടികൾക്കായി 16ന് കാർട്ടൂൺ ക്യാമ്പ് നടത്തും. 50 കുട്ടികൾക്കാണ് പ്രവേശനം. കാർട്ടൂൺ അക്കാഡമി വൈസ് ചെയർമാനും കാരിക്കേച്ചറിസ്റ്റുമായ സജ്ജീവ് ബാലകൃഷ്ണനാണ് ക്യാമ്പ് ഡയറക്ടർ. പങ്കെടുക്കേണ്ടവർ 9495157491 എന്ന ഫോൺനമ്പരിൽ പേര് രജിസ്റ്റർ ചെയ്യണം.