congress
മൂവാറ്റുപുഴ ബ്ലോക്ക് കോൺഗ്രസ്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ആർ. ശങ്കർ അനുസ്മരണവും പുഷ്പാർച്ചനയും കെ.പി.സി.സി മുൻ നിർവാഹക സമിതി അംഗം അഡ്വ. വർഗീസ് മാത്യു ഉദ്ഘാടനം ചെയ്യുന്നു

മൂവാറ്റുപുഴ: മൂവാറ്റുപുഴ ബ്ലോക്ക് കോൺഗ്രസ്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ മുൻ മുഖ്യമന്ത്രി ആർ. ശങ്കറിന്റെ 52-ാമത് ചരമവാർഷിക അനുസ്മരണം സംഘടിപ്പിച്ചു. രാവിലെ പുഷ്പാർച്ചനക്ക് ശേഷം നടന്ന അനുസ്മരണ യോഗം കെ.പി.സി.സി മുൻ നിർവാഹക സമിതി അംഗം അഡ്വ. വർഗീസ് മാത്യു ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് വൈസ് പ്രസിഡന്റ്‌ കെ.ഒ. ജോർജ് അദ്ധ്യക്ഷനായി. അഡ്വ. എൻ. രമേശ്‌, കെ.എ. അബ്ദുൾ സലാം, കബീർ പൂക്കടശേരി, എസ്. മജീദ്, നൗഷാദ് മായിക്കനാടൻ, അരുൺ വർഗീസ്, കെ.കെ. സുബൈർ, എ.കെ. നാരായണൻ, വി.പി. സാജു, ജോയി കോപ്പുഴ, അഡ്വ. സി.കെ. ആരിഫ്, സി.വി. ജോയി, പി.പി. അലി, കെ. മനോജ്‌ എന്നിവർ സംസാരിച്ചു.