y
ട്രാഫിക് പൊലീസ് സ്റ്റേഷനിൽ റോട്ടറി തൃപ്പൂണിത്തുറ റോയൽ ശുദ്ധജല കുടിവെള്ള പദ്ധതി റോട്ടറി അസി. ഗവർണർ ഗീത സുരേഷ് ഉദ്ഘാടനം ചെയ്യുന്നു

തൃപ്പൂണിത്തുറ: ട്രാഫിക് പൊലീസ് സ്റ്റേഷനിൽ റോട്ടറി തൃപ്പൂണിത്തുറ റോയൽ കുടിവെള്ളപദ്ധതി നടപ്പാക്കി. ഒരു വർഷത്തേക്ക് സ്റ്റേഷനിലേക്ക് ആവശ്യമായ കുടിവെള്ളം റോട്ടറി തൃപ്പൂണിത്തുറ റോയൽ സൗജന്യമായി നൽകും. അസി. ഗവർണർ ഗീതാ സുരേഷ് ഉദ്ഘാടനം ചെയ്തു. റോട്ടറി തൃപ്പൂണിത്തുറ റോയൽ പ്രസിഡന്റ്‌ ആർ. രാജേഷ്‌കുമാർ അദ്ധ്യക്ഷനായി. അസി. ഗവർണർ വിനോദ് മേനോൻ, ജി.ജി.ആർ അഡ്വ. രാമകൃഷ്ണൻ പോറ്റി, ട്രഷറർ എസ്. രാമചന്ദ്രൻ, കമ്മ്യൂണിറ്റി ചെയർ ഐസക് വർഗീസ്, മെമ്പർ രാഗേഷ്, ട്രാഫിക് എ.എസ്.ഐമാരായ സഞ്ജയൻ, സിന്ധു, റെനി ബിജു, സി.പി.ഒമാരായ അഭിഷേക്, പ്രശാന്ത് എന്നിവർ പങ്കെടുത്തു.