vel
എറണാകുളം ചിറ്റേത്ത് ശ്രീബാലസുബ്രഹ്മണ്യ ക്ഷേത്രത്തിൽ എത്തിച്ച പഴനിമല ശ്രീകോവിലിൽ പൂജിച്ച ശക്തിവേൽ സി.ജി രാജഗോപാൽ, ആർ. ബാബു, എം.ബി വിജയകുമാർ എന്നിവർ ചേർന്ന് സ്വീകരിച്ചപ്പോൾ. സ്വാമി സുനിൽ, സ്വാമി ലാലൻ ചിറ്റൂർ, അജിത്കുമാർ, വെണ്ണല പ്രദീപ്, ഐ.ബി ശശിധരൻ തുടങ്ങിയവർ സമീപം

കൊച്ചി: പഴനിമല ശ്രീകോവിലിൽ പൂജിച്ച ശക്തിവേലിന് എറണാകുളം ചിറ്റേത്ത് ബാലസുബ്രഹ്മണ്യ ക്ഷേത്രത്തിൽ സ്വീകരണം നൽകി. സ്വാമി സുനിൽ, സ്വാമി ലാലൻ ചിറ്റൂർ, അഖിലഭാരത നാരായണീയ മഹോത്സവ സമിതി ജില്ലാ പ്രസിഡന്റ് എസ്. അജിത്കുമാർ, വെണ്ണല പ്രദീപ് എന്നിവരുടെ നേതൃത്വത്തിൽ സ്‌കന്ദഷഷ്ഠി ദിനത്തിൽ ശക്തിവേൽ ക്ഷേത്രം അധികാരി സി.ജി. രാജഗോപാൽ, ആർ. ബാബു, എം.ബി. വിജയകുമാർ എന്നിവർ ചേർന്ന് സ്വീകരിച്ചു. ക്ഷേത്രേശൻ സ്വാമി സി.വി. പുഷ്പൻ, തന്ത്രി സി.എൻ. സിജു എന്നിവർ ചേർന്ന് ഏറ്റുവാങ്ങി പ്രതിഷ്ഠിച്ചു. പൂയം മഹോത്സവമായ 22 വരെ ഭക്തർക്ക് ശക്തിവേൽ സമർപ്പിക്കാമെന്ന് ക്ഷേത്രം ജനറൽ കൺവീനർ സി.വി. സജിനി അറിയിച്ചു.