അങ്കമാലി: മഞ്ഞപ്ര സെന്റ് ജോർജ് യാക്കോബായ സുറിയാനി പള്ളിയുടെ 150 -ാം വാർഷികത്തോടനുബന്ധിച്ച് പുറത്തിറക്കിയ സുവർണ ജൂബിലി സ്മരണിക കുരിയാക്കോസ് മോർ തെയോഫിലോസ് മെത്രാപ്പോലീത്ത പ്രകാശനം ചെയ്തു . വികാരി ഫാ. വർഗീസ് തൈപ്പറമ്പിൽ, ഫാ. പൗലോസ് അറക്കപ്പറമ്പിൽ, സഭാ മാനേജിംഗ് കമ്മിറ്റി അംഗം പി.വൈ. സണ്ണി, സെക്രട്ടറി ഐ.പി. ജേക്കബ്, ട്രസ്റ്റിമാരായ കെ.എം. എൽദോ, ഷാബു വർഗീസ്, അഡ്വ. എ.വി. സൈമൺ എന്നിവർ സംസാരിച്ചു. ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് ക്യാഷ് അവാർഡ് വിതരണം ചെയ്തു.