eye
നേത്രദാനസന്ദേശവുമായി ഇരിങ്ങോൾ ഗവ. വി.എച്ച്.എസ്. സ്‌കൂളിലെ വിദ്യാർത്ഥികൾ സമസ്ഥാന സ്കൂൾ കായികമേളയിൽ പ്രചാരണം നടത്തുന്നു

പെരുമ്പാവൂർ: കണ്ണുകൾ മണ്ണിനുള്ളതല്ല, മനുഷ്യനുള്ളതാണ് എന്ന സന്ദേശവുമായി ഒരു ലക്ഷം നേത്രദാന സമ്മതപത്രിക ശേഖരണം ലക്ഷ്യമിട്ട് ഇരിങ്ങോൾ ഗവ. വി.എച്ച്.എസ് സ്‌കൂളിലെ എൻ.എസ്.എസ് യൂണിറ്റിലെയും മറ്റ് ക്ലബുകളിലെയും അംഗങ്ങൾ എറണാകുളത്തെ സംസ്ഥാന സ്കൂൾ കായികമേളയിൽ നടത്തുന്ന പ്രചാരണം ശ്രദ്ധ നേടുന്നു.

നേത്രദാന ബോധവത്കരണം ലക്ഷ്യമിട്ടാണ് പ്രചാരണമെന്ന് അദ്ധ്യാപകനും എൻ.എസ്.എസ് പ്രോഗ്രാം ഓഫീസറുമായ സമീർ സിദ്ദീഖി പറഞ്ഞു. എം.എൽ.എമാരായ കെ.ജെ. മാക്‌സി, കെ.എൻ. ഉണ്ണിക്കൃഷ്ണൻ, കെ.എസ്.ടി.എ ജനറൽ സെക്രട്ടറി കെ. ബദറുനിസ, കായികമേളയുടെ ഭാഗ്യചിഹ്നമായ തക്കുടുവിന്റെ ശില്പി വിനോജ് സുരേന്ദ്രൻ, എൻ.എസ്.എസ് ജില്ലാ കോ ഓർഡിനേറ്റർ എം.സി. സന്തോഷ്, ലൈറ്റ് ആൻഡ് സൗണ്ട് കമ്മിറ്റി ജോയിന്റ് കൺവീനർ അജിമോൻ, എം.ജി. പ്രസാദ്, വിദ്യാർത്ഥികൾ, അദ്ധ്യാപകർ, രക്ഷിതാക്കൾ, കായികതാരങ്ങൾ, കച്ചവടക്കാർ തുടങ്ങി നിരവധി പേരുടെ നേത്രദാന സമ്മതപത്രം ശേഖരിച്ചു.