librarygradation
ഇടയാർ ഗ്രാമീണ വായനശാലയിലെ പരിശോധനക്ക് ശേഷം ഗ്രഡേഷൻ സംഘം ലൈബ്രറി പ്രവർത്തകരോടൊപ്പം

മൂവാറ്റുപുഴ: മൂവാറ്റുപുഴ താലൂക്കിലെ ഗ്രന്ഥശാലകൾക്ക് 2024- 25 വർഷം പ്രവർത്തന ഗ്രാൻഡും ലൈബ്രേറിയൻ അലവൻസും അനുവദിക്കുന്നതിനുള്ള ഗ്രഡേഷൻ പ്രവർത്തനങ്ങൾ പൂർത്തിയായി. പുസ്തകവിതരണം, പ്രതിമാസ പരിപാടികൾ, പാലിയേറ്റീവ് പ്രവർത്തനങ്ങൾ, ജൈവ പച്ചക്കറികൃഷി, ബാലവേദി, വനിതാവേദി, വയോജനവേദി, വായനവസന്തം, വീട്ടക വായനസദസ്, വായനാമത്സരങ്ങൾ തുടങ്ങിയവ വിലയിരുത്തിയാണ് ഗ്രേഡ് നിശ്ചയിച്ചത്. താലൂക്കിലെ 73 ഗ്രന്ഥശാലകളിലാണ് ഗ്രഡേഷൻ സംഘം പരിശോധന നടത്തിയത്. ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി എം.ആർ. സുരേന്ദ്രൻ, താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി സി.കെ. ഉണ്ണി, സംസ്ഥാന കൗൺസിൽ മെമ്പർ ജോസ് കരിമ്പ, അക്കൗണ്ട്സ് ആഫീസറുടെ പ്രതിനിധി ടി.എ. ബബിത എന്നിവരടങ്ങുന്ന കമ്മിറ്റിയാണ് ലൈബ്രറികൾ പരിശോധിച്ചത്.