sugath
സുഗതകുമാരിയുടെ നവതി ആഘോഷങ്ങളുടെ ഭാഗമായി ഒരുതൈ നടാം നല്ല നാളേയ്ക്ക് പദ്ധതി ഉദ്ഘാടനം ചെയ്‌ത കേന്ദ്രമന്ത്രി അർജുൻറാം മേഘ്‌വാൾ പെരുമ്പാവൂർ പ്രഗതി അക്കാഡമി വളപ്പിൽ ചെടി നടുന്നു. ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ, ഡോ. ഇന്ദിര രാജൻ, എൽദോസ് കുന്നപ്പിള്ളി എം.എൽ.എ, കുമ്മനം രാജശേഖരൻ തുടങ്ങിയവർ സമീപം

പെരുമ്പാവൂർ: സുഗതകുമാരിയുടെ നവതി ആഘോഷങ്ങളുടെ ഭാഗമായി ഒരു തൈ നടാം നല്ല നാളേയ്ക്ക് വേണ്ടി പദ്ധതിക്ക് പ്രഗതി അക്കാഡമിയിൽ തുടക്കമായി. 90 ഇനം തൈകൾ നട്ടുവളർത്തി സൂഷ്മവനം 124 വിദ്യാലയവളപ്പിൽ സൃഷ്‌ടിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. പദ്ധതിയുടെ ഉദ്ഘാടനം കേന്ദ്ര പാർലമെന്ററി, നിയമ സഹമന്ത്രി അർജുൻറാം മേഘ്‌വാൾ വിദ്യാർത്ഥിനി സംഘമിത്രക്ക്‌ വൃക്ഷത്തൈ നൽകി നിർവഹിച്ചു. മന്ത്രി, അർജുൻറാം മേഘ്‌വാൾ, ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ, എൽദോസ് കുന്നപ്പിള്ളി എം.എൽ.എ, കുമ്മനം രാജശേഖരൻ എന്നിവർ വൃക്ഷത്തൈകൾ നട്ടു.

സമ്മേളനം കേന്ദ്ര മന്ത്രി അർജുൻറാം മേഘ്വാൾ ഉദ്ഘാടനം ചെയ്തു. കുമ്മനം രാജശേഖരൻ ആമുഖപ്രഭാഷണം നടത്തി. ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ അദ്ധ്യക്ഷനായി. ഹരിത കർമ്മസേനാംഗങ്ങളെയും ആശാ വർക്കർമാരെയും ആദരിച്ചു. പ്രഗതി അക്കാഡമി മാനേജിംഗ് ഡയറക്ടർ ഡോ. ഇന്ദിര രാജൻ പ്രഭാഷണം നടത്തി. തൊടുപുഴ വില്ലേജ് ഇന്റർനാഷണൽ സ്‌കൂൾ മാനേജർ കേശവദാസ് സുഗതസൂഷ്മവനം പദ്ധതി ഏറ്റുവാങ്ങി. എൽദോസ് കുന്നപ്പിള്ളി എം.എൽ.എ, മുനിസിപ്പൽ ചെയർപേഴ്‌സൺ പോൾ പത്തിക്കൽ, കൗൺസിലർ അരുൺദേവ്, പ്രഗതി അക്കാഡമി പ്രിൻസിപ്പൽ സുചിത്ര ഷൈജിന്ത്, ബി. പ്രകാശ് ബാബു എന്നിവർ സംസാരിച്ചു.