പെരുമ്പാവൂർ: നാരായണ ഗുരുകുലം സ്റ്റഡി സർക്കിളിന്റെയും എസ്.എൻ.ഡി.പി യോഗം പൂപ്പത്തി ശാഖയുടെയും ആഭിമുഖ്യത്തിൽ ഗുരു നിത്യചൈതന്യ യതി ജന്മ ശതാബ്ദി ആഘോഷവും സർവ മത സമ്മേളനവും റെയിൽ നിഗം ലിമിറ്റഡ് ഡയറക്ടർ എം.വി. നടേശൻ ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് എം.കെ. കൃഷ്ണദാസ് അദ്ധ്യക്ഷനായി. തൃപ്പൂണിത്തുറ നാരായണ ഗുരുകുലം കാര്യദർശി രാജൻ സ്വാമി മുഖ്യ പ്രഭാഷണം നടത്തി. കെ.പി. ലീലാമണി, വിദ്യാധരൻ മാസ്റ്റർ, ജയരാജ് ഭാരതി, സ്റ്റഡി സർക്കിൾ കോ ഓർഡിനേറ്റർ എം.എസ്. സുരേഷ്, ജില്ലാ കാര്യദർശി കെ.ആർ. സതീഷ് കുമാർ, ഷാജി പഴയിടം, പി.കെ. ഷിജു, പ്രൊഫ. പ്രീതി, ശാഖ സെക്രട്ടറി പി.പി. രാജൻ എന്നിവർ സംസാരിച്ചു