kiran-shaji
കിരൺ ഷാജി

പെരുമ്പാവൂർ: നിരന്തര കുറ്റവാളി എന്ന് മുദ്രകുത്തി കാപ്പാ ചുമത്തി ആറുമാസത്തേക്ക് എറണാകുളം റൂറൽ ജില്ലയിൽ നിന്ന് നാടുകടത്തിയ തോട്ടകംകരയിൽ നെടുവേലി വീട്ടിൽ ഷാജിയുടെ മകൻ കിരൺ ഷാജിയെ ലീഗൽ അഡ്വൈസറി ബോർഡ് തെളിവുകളുടെ അടിസ്ഥാനത്തിൽ കുറ്റവിമുക്തനാക്കി. 9 മാസം മുൻപ് കോടനാട് പൊലീസ് സ്റ്റേഷൻ പരിധിയിൽ ബന്ധുവിന്റെ കല്യാണവീട്ടിൽ സി.പി.എം. പ്രവർത്തകരുമായി നടന്ന സംഘർഷത്തിൽ പിടിച്ചുമാറ്റാൻ ചെന്ന കിരൺ ഷാജിയെ ഒന്നാംപ്രതി ആക്കി കോടനാട് പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു.ഈ കേസിന്റെ അടിസ്ഥാനത്തിലായിരുന്നു കാപ്പ നടപടി. ബിജെപി യുവമോർച്ചയുടെ സജീവ പ്രവർത്തകനാണ് കിരൺ ഷാജി. അഡ്വ. ഷൈജൻ ജോസഫ് ആണ് അഡ്വൈസറി ബോർഡിൽ കിരൺ ഷാജിക്ക് വേണ്ടി ഹാജരായത്.