sndp
ശ്രീനാരായണ കോളേജ് ഒഫ് എഡ്യുക്കേഷനിലെ കോളേജ് യൂണിയനും ആർട്സ് ക്ലബും മുൻസിപ്പൽ ചെയർമാൻ പി .പി .എൽദോസ് ഉദ്ഘാടനം ചെയ്യുന്നു

മൂവാറ്റുപുഴ: ശ്രീനാരയണ കോളേജ് ഒഫ് എ‌ഡ്യുക്കേഷനിലെ കോളേജ് യൂണിയന്റെയും ആർട്സ് ക്ലബിന്റെയും ഉദ്ഘാടനം മുൻസിപ്പൽ ചെയർമാൻ പി.പി .എൽദോസ് നിർവഹിച്ചു. യൂണിയൻ ചെയർമാൻ അതുൽ അജയകുമാർ അദ്ധ്യക്ഷനായി. കോളേജ് മാനേജർ വി.കെ. നാരായണൻ മുഖ്യ പ്രഭാഷണം നടത്തി. പ്രിൻസിപ്പൽ ഡോ. പി.ജെ. ജേക്കബ്, അദ്ധ്യാപകരായ അനിഷ് പി. ചിറയ്ക്കൽ, എ. ബാബുരാജ്, ടി. സുനിമോൾ, വിദ്യാർഥികളായ ജിയ ജിത്, പി.കെ. അതിരഥ് എന്നിവർ സംസാരിച്ചു.