കൂത്താട്ടുകുളം: വിവിധ മതമേലദ്ധ്യക്ഷന്മാർ, വ്യാപാരികൾ, സംഘടനകൾ എന്നിവരുടെ നേതൃത്വത്തിൽ കൂത്താട്ടുകുളം ചോരക്കുഴി നമ്പേലി നഗറിൽ ഒരു നിർദ്ധന കുടുംബത്തിന് വീട് നിർമിച്ചു നൽകും. കൂത്താട്ടുകുളം പ്രസ് ക്ലബ് പ്രസിഡന്റ് എൻ.സി. വിജയകുമാർ വീടിന്റെ തറക്കല്ലിടൽ നടത്തി. നഗരസഭാ പ്രതിപക്ഷ നേതാവ് പ്രിൻസ് പോൾ ജോൺ, ജിജോ ടി.ബേബി, സിബി കൊട്ടാരം, ബേബി കീരാംതടം, അനിൽ കരുണാകരൻ, റോബിൻ വൻനിലം, എം.എ. ഷാജി, എം.എം. ജോർജ്, സുനീഷ് മണ്ണത്തൂർ, മനു അടിമാലി, ലിബിൻ തോമസ്, അജേഷ് വിജയൻ എന്നിവർ പങ്കെടുത്തു. ചോരക്കുഴി വാഴയിൽ വി.സി. ഇന്ദു സൗജന്യമായി നൽകിയ 4 സെന്റിലാണ് വീട് നിർമ്മിക്കുന്നത്. സിയാൻ ബിൽഡേഴ്സിലെ അഖിൽ സജിക്കാണ് നിർമ്മാണ ചുമതല. നാലര ലക്ഷം രൂപ ചെലവിൽ 3 മാസത്തിനുള്ളിൽ നിർമ്മാണം പൂർത്തിയാക്കി താക്കോൽ കൈമാറുമെന്ന് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന മാദ്ധ്യമ പ്രവർത്തകൻ ലോട്ടസ് ജോർജ് പറഞ്ഞു.