നെടുമ്പാശേരി: പാറക്കടവ് ഗ്രാമപഞ്ചായത്തിൽ എട്ടാം വാർഡിൽ പടിഞ്ഞാറെ കുറുമശേരിയിൽ ജനവാസ മേഖലയിൽ നിയമവിരുദ്ധമായി പ്രവർത്തിക്കുന്ന കോഴിഫാം അടച്ചുപൂട്ടണമെന്ന് ബി.ജെ.പി പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. അനുമതിയില്ലാതെ പ്രവർത്തിക്കുന്ന ഫാമിനെതിരെ പഞ്ചായത്ത് സ്റ്റോപ് മെമ്മോ നൽകിയിട്ടും ഇത് അവഗണിക്കുകയാണ്. മാലിന്യങ്ങൾ പാടശേഖരത്തിലേക്ക് ഒഴുക്കുന്നതിനാൽ കുടിവെള്ള സ്രോതസുകളും മലിനമാകുന്നതായും നാട്ടുകാർ ആരോപിക്കുന്നു.
ഫാം അടച്ച് പൂട്ടിയില്ലെങ്കിൽ ശക്തമായ സമരവുമായി മുന്നോട്ടു പോകുമെന്ന് സ്ഥലം സന്ദർശിച്ച ബി.ജെ.പി അങ്കമാലി മണ്ഡലം പ്രസിഡന്റ് എൻ. മനോജ്, രാഹുൽ പാറക്കടവ്, ജി. ശ്രീകുമാർ, കെ.കെ. പ്രഭാകരൻ, സന്തോഷ് തുടങ്ങിയവർ അറിയിച്ചു.