ആലുവ: മുൻ മുഖ്യമന്ത്രിയും എസ്.എൻ.ഡി.പി യോഗം മുൻ ജനറൽ സെക്രട്ടറിയുമായിരുന്ന ആർ. ശങ്കറിന്റെ 52 -ാം ചരമവാർഷികം ആലുവ ശ്രീ നാരായണ ക്ലബിന്റെ നേതൃത്വത്തിൽ ആചരിച്ചു. എസ്.എൻ.ഡി.പി യോഗം അസി. സെക്രട്ടറിയും ക്ലബ് പ്രസിഡന്റുമായ കെ.എസ്. സ്വാമിനാഥൻ ഉദ്ഘാടനം ചെയ്തു. അസി. സെക്രട്ടറി ടി.യു. ലാലൻ അദ്ധ്യക്ഷനായി. സെക്രട്ടറി കെ.എൻ. ദിവാകരൻ, എം.പി. നാരായണൻകുട്ടി, കെ.ആർ. അജിത്, ലൈല സുകുമാരൻ, രജനി ശങ്കർ, പി.ടി. ബാബുരാജ്, ഇ.കെ. ഷാജി, ഇ.ഡി. സോമൻ തുടങ്ങിയവർ സംസാരിച്ചു.