കിഴക്കമ്പലം: പട്ടിമ​റ്റം ബ്ലോക്ക് കോൺഗ്രസ് കമ്മി​റ്റിയുടെ നേതൃത്വത്തിൽ നടത്തിയ ആർ. ശങ്കർ അനുസ്മരണം ഡി.സി.സി ജനറൽ സെക്രട്ടറി സി.പി. ജോയ് ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് ബ്ലോക്ക് കമ്മി​റ്റി പ്രസിഡന്റ് കെ.വി. എൽദോ അദ്ധ്യക്ഷനായി. ഡി.സി.സി സെക്രട്ടറിമാരായ എം.ടി. ജോയ്, ടി.എച്ച്. അബ്ദുൽ ജബ്ബാർ, കെ.എം. പരീത് പിള്ള, ഏലിയാസ് കാരിപ്ര, ജെയിംസ് പാറേക്കാട്ടിൽ, ഹനീഫ കുഴുപ്പിള്ളി, നവാസ് സി എ, അനീഷ് കുര്യാക്കോസ് എന്നിവർ സംസാരിച്ചു.