കോലഞ്ചേരി: അനധികൃതമായി മാലിന്യം സംഭരിക്കുകയും സമീപത്തെ കു‌ടിവെള്ള സ്രോതസിലേയ്ക്ക് ഒഴുക്കി പൊതുജനാരോഗ്യത്തിന് ഭീഷണിയാകുകയും ചെയ്ത നെല്ലാട് കിൻഫ്ര പാർക്കിലെ ക്രസ്റ്റ് ആൻഡ് ക്രംസ് കമ്പനിയ്ക്ക് മഴുവന്നൂർ പഞ്ചായത്ത് 50,​000 രൂപ പിഴ ചുമത്തി. ഇവരുടെ സ്ഥലത്ത് മാലിന്യം സ്റ്റോക്ക് ചെയ്യാൻ നിർമ്മിച്ച ഷെഡും അനധികൃതമാണെന്ന് കണ്ടെത്തി. സമീപത്തെ പെരിയാർ വാലി കനാലിലേയ്ക്കും പാറമടയിലേയ്ക്കും ഒഴുക്കിയ മാലിന്യം വ്യാപകമായി മത്സ്യങ്ങൾ ചത്തുപൊങ്ങുന്നതിന് കാരണമായിരുന്നു. നാട്ടുകാർ നൽകിയ പരാതിയിൽ പഞ്ചായത്ത് നടത്തിയ അന്വഷണത്തിന് ശേഷമാണ് നടപടി. മാലിന്യങ്ങൾ 10 ദിവസത്തിനകം മാ​റ്റാനും നിർദ്ദേശം നൽകി. പഞ്ചായത്ത് നൽകിയ കമ്പനിക്കെതിരെ കുന്നത്തുനാട് പൊലീസ് കേസെടുത്തു.