ആലുവ: ഡോ. എ.പി.ജെ അബ്ദുൽ കലാം സ്റ്റഡി സെന്റർ ഏർപ്പെടുത്തിയ ബസ്റ്റ് സ്‌കൂൾ ഒഫ് എക്‌സലൻസ് അവാർഡ് എടത്തല കെ.എൻ.എം എം.ഇ.എസ് യു.പി സ്‌കൂളിന് വേണ്ടി ഹെഡ്മാസ്റ്റർ എൻ.എച്ച്. ജബ്ബാർ മോൻസ് ജോസഫ് എം.എൽ.എയിൽ നിന്ന് ഏറ്റുവാങ്ങി. സ്റ്റഡി സെന്റർ ഡയറക്ടർ പൂവച്ചൽ സുധീർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മുത്തേടൻ, ആലുവ നഗരസഭ ചെയർമാൻ എം.ഒ. ജോൺ, ബാംബു കോപ്പറേഷൻ ചെയർമാൻ ടി.കെ. മോഹനൻ, ആലുവ അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ധർമ്മചൈതന്യ, അഡ്വ: തോമസ് പോൾ റമ്പാൻ, നഗരസഭ വൈസ് ചെയർപേഴ്സൺ സൈജി ജോളി, എം.എൻ. ഗിരി എന്നിവർ പ്രസംഗിച്ചു.