കാക്കനാട്: എൻഫോഴ്സ്‌മെന്റ് ആർ.ടി.ഒ കെ. മനോജിനെ ടിപ്പർലോറി ഡ്രൈവർ ഔദ്യോഗിക ഫോണിലേക്ക് വിളിച്ച് ഭീഷണിപ്പെടുത്തിയതായി പരാതി. നികുതി അടക്കാത്തതിനെ തുടർന്ന്‌ മോട്ടോർ വാഹനനിയമം ലംഘിച്ചതിന് ഇ ചെല്ലാൻ നൽകി കസ്റ്റഡിയിലെടുത്ത ലോറി കളമശേരി പോലീസ് ക്യാമ്പിൽ സൂക്ഷിക്കുക്കാനുള്ള നടപടിക്രമങ്ങൾക്കിടയിലായിരുന്നു ഭീഷണി. ആർ.ടി.ഒ തൃക്കാക്കര പോലീസിൽ പരാതി നൽകി. പരാതിയുടെ കോപ്പി ട്രാൻസ്പോർട്ട് കമ്മീഷണർക്കും ജില്ലാ കളക്ടർക്കും കൈമാറി.