ആലുവ: ആലുവ യു.സി കോളേജ് ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി ആരംഭിച്ച തണലിടം, എക്കോ ഷോപ്പിന്റെ ഒന്നാം വാർഷികം ഇന്ന് നടക്കും. വിദ്യാർത്ഥികളുടെയും വനിതാ സംരംഭകരുടെയും ഉത്പന്നങ്ങൾ ഉൾപ്പെടുത്തി നാട്ടിടം എക്സിബിഷന്റെയും വിപണന മേളയുടെയും ഉദ്ഘാടനം മഹാത്മാഗാന്ധി സർവകലാശാല എൻ.എസ്.എസ് കോഓഡിനേറ്റർ ഡോ. ഇ.എൻ. ശിവദാസൻ നിർവഹിക്കും. തണലിടം വാർഷിക പൊതുസമ്മേളനം ഉച്ചക്ക് രണ്ടിന് വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫർ എൻ.എ. നസീർ ഉദ്ഘാടനം ചെയ്യും.