
കുമ്പളം: കുമ്പളം കായൽ തീരത്ത് മത്സ്യബന്ധനത്തിന് തടസമായി നിൽക്കുന്ന എക്കൽ നീക്കം ചെയ്യാൻ അധികൃതർ നടപടി സ്വീകരിക്കണമെന്ന് മത്സ്യത്തൊഴിലാളി ഫെഡറേഷൻ (എ.ഐ.ടി.യു.സി) കുമ്പളം മേഖല സമ്മേളനം ആവശ്യപ്പെട്ടു. സമ്മേളനം ഓൾ ഇന്ത്യ ഫിഷ് വർക്കേഴ്സ് ഫെഡറേഷൻ സെക്രട്ടറി കുമ്പളം രാജപ്പൻ ഉദ്ഘാടനം ചെയ്തു. ഫെഡറേഷൻ മേഖലാ പ്രസിഡന്റ് എം.പി പ്രവീൺ കുമാർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി വി.ഒ ജോണി, പി.ആർ തങ്കപ്പൻ എ.ആർ പ്രസാദ് എന്നിവർ സംസാരിച്ചു. സി.പി രതീഷ് (പ്രസിഡന്റ്), എം.പി പ്രവീൺ കുമാർ (സെക്രട്ടറി) എന്നിവരെ ഭാരവാഹികളായി തിരത്തെടുത്തു.