പറവൂർ: ലോറിയിടിച്ച് കാൽനടയാത്രക്കാരനായ വയോധികന് ഗുരുതരമായി പരിക്കേറ്റു. വാവക്കാട് ചെറുള്ളിൽ നാണുക്കുട്ടനാണ് (82) പരിക്കേറ്റത്. ഇന്നലെ രാവിലെ പതിനൊന്നിന് മൂത്തകുന്നതാണ് അപകടം. സാമൂഹ്യാരോഗ്യ കേന്ദ്രത്തിന് എതിർവശത്ത് കാന നിർമ്മാണത്തിനായി റോഡിൽ ഇറക്കിയിട്ടിരുന്ന മെറ്റലിൽ തെന്നി നാണുക്കുട്ടൻ റോഡിലേക്ക് വീഴുകയായിരുന്നു. കൊടുങ്ങല്ലൂർ ഭാഗത്ത് നിന്ന് വന്ന ലോറിയുടെ പിൻചക്രം ഇടതുകാലിലൂടെ കയറിയിറങ്ങി. ആദ്യം ചേരാനല്ലൂരിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കളമശേരി മെഡിക്കൽ കോളേജിലേക്കും മാറ്റി.