പറവൂർ: വധശ്രമക്കേസിലെ പ്രതി മന്നം അത്താണി കൽപടപറമ്പിൽ വീട്ടിൽ ഷാൻ (ചക്കു -35) നെ കാപ്പ ചുമത്തി ഒരു വർഷത്തേക്ക് നാടുകടത്തി. ഏഴ് വർഷത്തിനുള്ളിൽ പറവൂർ, വടക്കേക്കര, ആലുവ വെസ്റ്റ് പൊലീസ് സ്റ്റേഷൻ പരിധികളിൽ വധശ്രമം, ദേഹോപദ്രവം, അതിക്രമിച്ച് വീട്ടിൽ കയറി അതിക്രമം തുടങ്ങി നിരവധി കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടയാളാണ്. ഏപ്രിലിൽ പറവൂർ പൊലീസ് രജിസ്റ്റർ ചെയ്ത വധശ്രമ കേസിൽ പ്രതിയായതിനെ തുടർന്നാണ് നടപടി.