മൂവാറ്റുപുഴ: എം.സി റോഡിലെ വഴിവിളക്കിൽ നിന്ന് ബാറ്ററി മോഷ്ടിച്ച പ്രതി പിടിയിൽ. ചെറുവട്ടൂർ പഴയവീട്ടിൽ മനൂപ് മനോജ് (25)നെയാണ് മൂവാറ്റുപുഴ പൊലീസ് ഇൻസ്‌പെക്ടർ ബേസിൽ തോമസിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. നിരവധി മോഷണകേസുകളിൽ പ്രതിയാണ്. എസ്.ഐ വിഷ്ണു രാജു, സീനിയർ സി.പി.ഒമാരായ ജയൻ, എച്ച്. ഹാരിസ്, ബിനിൽ എൽദോസ് എന്നിവരടങ്ങിയ പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.