shine

കൊച്ചി: കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഇടതു മുന്നണി മത്സരാർത്ഥിയായിരുന്ന കെ.ജെ. ഷൈൻ സംസ്ഥാന സ്കൂൾ കായികമേളയുടെ സംഘാടനത്തിരക്കിലാണ്. മഹാരാജാസ് സ്റ്റേഡിയത്തിലെ ഭക്ഷണ ശാലയിൽ അനൗൺസറുടെ റോളിൽ വിദ്യാർത്ഥികൾക്ക് നിർദ്ദേശം നൽകി കെ.ജെ. ഷൈനുണ്ട്. സൗമ്യമായും അൽപ്പം ശാസിച്ചും വിദ്യാർത്ഥികളോട് പറഞ്ഞു മനസിലാക്കുന്നു. പലതവണ പറഞ്ഞിട്ടും മനസിലാകാത്തവരുടെ സമീപത്തു ചെന്ന് സ്നേഹ ശാസനകൾ നൽകിയും തിരക്കോട് തിരക്കിലാണ് ഷൈൻ ടീച്ചർ.

അദ്ധ്യാപക സംഘടനാ നേതാവ്, അദ്ധ്യാപിക, മികച്ച പ്രഭാഷക എന്നീ നിലകളിൽ പേരെടുത്ത അവർ അനൗൺസറുടെ റോളും തനിക്ക് ഭംഗിയായി വഴങ്ങുമെന്ന് ഈ ദിവസങ്ങളിൽ തെളിയിച്ചു.

ഭക്ഷണശാലയിൽ എത്തുന്നവർക്ക് പാട്ടുപാടുന്നതിനുള്ള അവസരവും ഒരുക്കി നൽകുന്നുണ്ട്. കായികമേള അവസാനിക്കുന്നത് വരെ താൻ ഇവിടെ ഉണ്ടാകുമെന്ന് ഷൈൻ ടീച്ചർ പറഞ്ഞു.