vi

കൊച്ചി: കേരളത്തിലെ മുൻനിര മൊബൈൽ നെറ്റ്‌വർക്കായ വി ലക്ഷദ്വീപിൽ 4ജി കണക്ടിവിറ്റി അവതരിപ്പിച്ചു. മൂന്ന് ബാൻഡ് സ്പെക്ട്രത്തിലായുള്ള വി ജിഗാനെറ്റാണ് ലക്ഷദ്വീപിലെ കണക്ടിവിറ്റി മെച്ചപ്പെടുത്താൻ അവതരിപ്പിച്ചിട്ടുള്ളത്. ലക്ഷദ്വീപ് നിവാസികൾക്കും വിനോദസഞ്ചാരികൾക്കും ബിസിനസുകാർക്കും തടസങ്ങളില്ലാത്ത കണക്ടിവിറ്റി ഇതോടെ ലഭിക്കും. ലക്ഷദ്വീപിലെ അഗത്തിയിലും കവരത്തിയിലും 20,000-ത്തിലധികം ഉപഭോക്താക്കളെ കണക്ട് ചെയ്യാൻ ഏറ്റവും ഫലപ്രദമായ 900 മെഗാഹെർട്സ് സ്‌പെക്ട്രവും 1800 മെഗാഹെർട്സ് 2100 മെഗാഹെർട്സ് സ്‌പെക്ട്രവുമാണ് വിവിന്യസിച്ചിരിക്കുന്നത്.