ആലുവ: എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറിയും എസ്.എൻ ട്രസ്റ്റ് സ്ഥാപകനും മുഖ്യമന്ത്രിയുമായിരുന്ന ആർ. ശങ്കറിന്റെ 52-ാം ചരമവാർഷിക ദിനം എസ്.എൻ.ഡി.പി യോഗം ആലുവ യൂണിയൻ ആസ്ഥാനത്ത് നടന്നു. അനുസ്മരണ സമ്മേളനം സെക്രട്ടറി എ.എൻ. രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ വൈസ് പ്രസിഡന്റ് പി.ആർ. നിർമ്മൽ കുമാർ അദ്ധ്യക്ഷനായി. ടി.കെ. രാജപ്പൻ ദീപാർപ്പണം നടത്തി. എം.കെ. സുഭാഷണൻ, കോമളകുമാർ, മനോഹരൻ തറയിൽ, സി.പി. ബേബി, സജീവ് കടുങ്ങല്ലൂർ, എൻ.സി. വിനോദ്, കെ.ആർ. ദേവദാസ്, രാഘുനാഥ് പട്ടേരിപ്പുറം, ദിലീപ് കുമാർ, രാധാകൃഷ്ണൻ നോച്ചിമ, പി.കെ. ശ്രീകുമാർ, ശശി തൂമ്പായിൽ, അഡ്വ. കെ.പി. രാജീവൻ എന്നിവർ സംസാരിച്ചു.