മൂവാറ്റുപുഴ: ഇ.കെ. ശിവരാജൻ വിവർത്തനം ചെയ്ത പാബ്ലോ നെരൂദയുടെ നൂറ് പ്രണയഗീതങ്ങൾ എന്ന കവിത സമാഹാരം നാളെ വൈകിട്ട് 4ന് മൂവാറ്റുപുഴ അർബൻ ബാങ്ക് ഹാളിൽ കവി കുരീപ്പുഴ ശ്രീകുമാർ പ്രകാശനം ചെയ്യും. ചരിത്രകാരൻ എസ്. മോഹൻദാസ് പുസ്തകം ഏറ്റുവാങ്ങും. ഡോ. എം.പി. മത്തായി അദ്ധ്യക്ഷനാകും. മാദ്ധ്യമ പ്രവർത്തകൻ പി.എസ്. രാജേഷ് പുസ്തകം പരിചയപ്പെടുത്തും. ജയകുമാർ ചെങ്ങമനാട്, എൻ.വി. പീറ്റർ, ഇ.കെ. ശിവരാജൻ, പ്രമോദ് കെ. തമ്പാൻ, രജീഷ് ഗോപിനാഥ് എന്നിവർ സംസാരിക്കും. മൂവാറ്രുപുഴ അജു ഫൗണ്ടേഷൻ കുമാരനാശാൻ പബ്ലിക് ലൈബ്രറിയുടെ സഹകരണത്തോടെയാണ് പ്രകാശനച്ചടങ്ങ് സംഘടിപ്പിക്കുന്നത്.