
കൊച്ചി: ഒക്ടോബറിൽ 5,97,711 ഇരുചക്ര വാഹനങ്ങൾ വിറ്റഴിച്ച് ഹോണ്ട മോട്ടോർ സൈക്കിൾ ആൻഡ് സ്‌കൂട്ടർ ഇന്ത്യ (എച്ച്.എം.എസ്.ഐ ) മുന്നേറ്റം തുടർന്നു. 5,53,120 വാഹനങ്ങൾ ആഭ്യന്തര വിപണിയിൽ വിറ്റു. 44,591 എണ്ണം കയറ്റുമതി ചെയ്തു. 21 ശതമാനമാണ് വാർഷിക വളർച്ച.
മുൻവർഷത്തെ ഇതേ കാലയളവിനെക്കാൾ കയറ്റുമതിയിൽ 48 ശതമാനവും ആഭ്യന്തര വില്പനയിൽ 20 ശതമാനവും വളർച്ച കൈവരിച്ചു. ഏപ്രിൽ മുതൽ ഒക്ടോബർ വരെ 37,56,088 വാഹനങ്ങളാണ് വിറ്റഴിച്ചത്. ഇതിൽ 34,34,539 എണ്ണം ആഭ്യന്തര വിപണിയിലും 3,21,549 എണ്ണം വിദേശത്തുമാണ് വിറ്റത്.
ഉത്തർപ്രദേശ്, മദ്ധ്യപ്രദേശ്, ഉത്തരാഖണ്ഡ്, ഛത്തീസ്ഗഡ് സംസ്ഥാനങ്ങൾ ഉൾപ്പെട്ട രാജ്യത്തിന്റെ മദ്ധ്യമേഖലയിൽ ഒരുകോടി ഇരുചക്രവാഹനങ്ങൾ വിറ്റഴിക്കുകയെന്ന നേട്ടവും സ്വന്തമാക്കി.
സി.ബി 300 വിപണിയിൽ
ഇന്ത്യയിലെ ആദ്യത്തെ 300 സി.സി ഫ്‌ളെക്‌സ് ഫ്യൂവൽ മോട്ടോർ സൈക്കിളായ സി.ബി 300 എഫ്. ഫ്‌ളെക്‌സ് ഫ്യൂവലും ഹോണ്ട കഴിഞ്ഞമാസം വിപണിയിലിറക്കി. എറണാകുളം കളമശേരിയിൽ പുതിയ ഷോറൂമും ഹോണ്ട ആരംഭിച്ചു.
ഡൽഹി എക്‌സ്‌ഷോറൂം വില
1,70,000 രൂപ