
മുളന്തുരുത്തി: ആരക്കുന്നം സെന്റ് ജോർജ്ജസ് ഹൈസ്കൂൾ ലോക ക്യാൻസർ അവബോധ ദിനത്തോടനുബന്ധിച്ച് ആരക്കുന്നം കവലയിൽ ഫ്ലാഷ് മോബ് സംഘടിപ്പിച്ചു. ഹൈസ്കൂൾ ക്ലാസിലെ വിദ്യാർത്ഥിനികളാണ് ബോധവത്കരണ ഫ്ലാഷ് മോബ് അവതരിപ്പിച്ചത്. ക്യാൻസറിനെ ചെറുത്ത് തോൽപ്പിച്ച വിൻസലറ്റ് മേരി നിക്സൺ അനുഭവം വിവരിച്ചു. ബോധവത്കരണ പരിപാടിക്ക് മുളന്തുരുത്തി സർക്കിൾ ഇൻസ്പക്ടർ ആർ. പ്രിൻസി ആശംസ അർപ്പിച്ചു. പി.ടി.എ യുടെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ ഹെഡ്മിസ്ട്രസ് ഡെയ്സി വർഗീസ്, സീനിയർ അസിസ്റ്റന്റ് മഞ്ജു കെ.ചെറിയാൻ, മഞ്ജു വർഗീസ്, ജെർളി ചാക്കോച്ചൻ, പി.ടി.എ പ്രസിഡന്റ് മത്തായി എൻ.ജെ, വൈസ് പ്രസിഡന്റ് ജിജോ വെട്ടിക്കൽ, എം.പി.ടി.എ പ്രസിഡന്റ് ശ്രുതി രതീഷ്, മനോജ് കുമാർ എം, അമല സജിൽ, അരുൺ കുമാർ ഡി.സി, ജാൻസി രാകേഷ്, ജിഷ സുമേഷ് എന്നിവർ നേതൃത്വം നൽകി.