
കൊച്ചി: മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസിൽ ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രനെയടക്കം വെറുതേവിട്ട കാസർകോട് സെഷൻസ് കോടതി ഉത്തരവിനെതിരായ സർക്കാരിന്റെ അപ്പീൽ ഹൈക്കോടതി 20ന് പരിഗണിക്കാൻ മാറ്റി. ജസ്റ്റിസ് കെ. ബാബുവിന്റെ ബെഞ്ചിലാണ് കേസ്.
2021ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ കെ. സുരേന്ദ്രന് അപരനായി ബി.എസ്.പിയിലെ കെ.സുന്ദര പത്രിക നൽകിയിരുന്നു. പത്രിക പിൻവലിക്കാനായി ഭീഷണിപ്പെടുത്തിയെന്നും പിന്നീട് രണ്ടരലക്ഷം രൂപയും 8,300 രൂപയുടെ മൊബൈൽഫോണും നൽകി പിൻവലിപ്പിച്ചെന്നുമാണ് കേസ്.
സാക്ഷിയായ സുന്ദരയുടെ മൊഴികളിൽ പൊരുത്തക്കേടുണ്ടെന്നും വിശ്വസനീയമല്ലെന്നും ചൂണ്ടിക്കാട്ടിയാണ് കാസർകോട് കോടതി 6 പേരെ വെറുതേവിട്ടത്. എന്നാൽ അധികാരപരിധി ലംഘിക്കുന്ന ഉത്തരവാണ് സെഷൻസ് കോടതിയുടേതെന്നാണ് സർക്കാർ വാദം.