alisha
ആസ്റ്റർ ഡി.എം. ഹെൽത്ത്‌ കെയർ ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടർ അലീഷ മൂപ്പന് പ്രവാസി ഭൂഷൺ അവാർഡ് പശ്ചിമബംഗാൾ ഗവർണർ ഡോ.സി.വി. ആനന്ദബോസ് സമ്മാനിക്കുന്നു. അനൂപ് മൂപ്പൻ, ഹൈബി ഈഡൻ എം.പി., എസ്. രമേഷ്‌കുമാർ എന്നിവർ സമീപം

കൊച്ചി: ആസ്റ്റർ ഡി.എം ഹെൽത്ത്‌കെയർ ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടർ അലീഷ മൂപ്പന് പ്രവാസിഭൂഷൺ പുരസ്‌കാരം പശ്ചിമബംഗാൾ ഗവർണർ ഡോ. സി.വി. ആനന്ദബോസ് സമ്മാനിച്ചു. ആരോഗ്യ, ചികിത്സാസംവിധാനങ്ങൾ ആധുനികവത്കരിക്കുന്നതിനുള്ള പ്രയത്‌നങ്ങൾക്ക് നൽകിയ നേതൃമികവും ആത്മാർഥതയും പരിഗണിച്ചാണ് പുരസ്‌കാരം. രക്താർബുദ ചികിത്സയിലെ നൂതനസംവിധാനമായ കാർഡിസെൽ തെറാപ്പി പ്രോഗ്രാമിന്റെ ഉദ്ഘാടനം ഡോ.സി.വി. ആനന്ദബോസ് നിർവഹിച്ചു.

ഹൈബി ഈഡൻ എം.പി, ആസ്റ്റർ ഡി.എം ഹെൽത്ത്‌കെയർ നോൺ എക്‌സിക്യുട്ടീവ് ഡയറക്ടർ അനൂപ് മൂപ്പൻ, ആസ്റ്റർ ഇന്ത്യ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ എസ്. രമേഷ്‌കുമാർ തുടങ്ങിയവർ പങ്കെടുത്തു.

സ്‌കോട്‌ലൻഡിലെ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ചാർട്ടേർഡ് അക്കൗണ്ടന്റ്‌സിൽ (ഐ.സി.എ.എസ്) പഠനം പൂർത്തിയാക്കിയ അലീഷ മൂപ്പൻ ഏണെസ്റ്റ് ആൻഡ് യംഗിൽ പരിചയസമ്പത്ത് നേടിയ ശേഷമാണ് ആസ്റ്റർ ഡി.എം ഹെൽത്ത്‌കെയറിലെത്തിയത്. യൂണിവേഴ്‌സിറ്റി ഒഫ് മിഷിഗണിലെ ഫിനാൻസ് ആൻഡ് അക്കൗണ്ടിംഗ് പൂർവവിദ്യാർത്ഥികൂടിയാണ്. ഹാർവാർഡ് സർവകലാശാലയിൽനിന്ന് ഗ്ലോബൽ ലീഡർഷിപ്പ് ആൻഡ് പബ്ലിക് പോളിസി ചേഞ്ച് എന്ന വിഷയത്തിൽ ഡിഗ്രിയും സ്വന്തമാക്കി.