അങ്കമാലി: കേരളപ്പിറവയോടനുബന്ധിച്ച് മൂക്കന്നൂർ വിജ്ഞാനമിത്ര സാംസ്‌കാരിക വേദി സംഘടിപ്പിച്ച മലയാള ഭാഷാവാരാഘോഷം സമാപിച്ചു. സമാപനസമ്മേളനം സാംസ്‌കാരികവേദി പ്രസിഡന്റ് ടി. എം. വർഗീസ് ഉദ്ഘാടനം ചെയ്തു. നോവലിസ്റ്റ് ജോംജി ജോസ് അദ്ധ്യക്ഷനായി. റിട്ടയേർഡ് ട്രഷറി ഓഫീസർ എം. പി. സഹദേവൻ മുഖ്യപ്രഭാഷണം നടത്തി. വൈസ് പ്രസിഡന്റ് പി.എൽ. ഡേവീസ്, സെക്രട്ടറി പി.ഡി. ജോർജ്ജ്, ട്രഷറർ എ.പി. വിശ്വനാഥൻ, കെ.ജെ. സെബാസ്റ്റ്യൻ, റജോ മാളയേക്കൽ, എം.ഒ. വർഗീസ്, പി.സി. പത്രോസ്, അഡ്വ. സി.ജെ. വർഗീസ്, യു.പി. ജോസ്, കെ.വി. ജോൺ, കെ.കെ. കുഞ്ഞ് എന്നിവർ പ്രസംഗിച്ചു